Breaking News

ഉത്തര്‍പ്രദേശില്‍ സഖ്യത്തിന് കോണ്‍ഗ്രസ് തയാറെന്ന് പ്രിയങ്ക ഗാന്ധി..!! സാധ്യത ഈ പാർട്ടിയുമായി മാത്രം..?? പ്രിയങ്കയുടെ ലക്ഷ്യം..

 


ലഖ്‌നോ: അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് തുറന്ന മനസാണെന്ന് പ്രിയങ്ക ഗാന്ധി. 403 അംഗ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കായിരിക്കുമോ മത്സരിക്കുകയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.


ഞങ്ങളുടെ ലക്ഷ്യം ബി.ജെ.പിയെ തകര്‍ക്കുകയെന്നതാണ്. മറ്റു പാര്‍ട്ടികള്‍ക്കും സമാനമായ ലക്ഷ്യമായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.


താന്‍ വരുമ്ബോള്‍ മാത്രം പാര്‍ട്ടി ആക്ടീവ് ആവുകയും പുറത്തുപോവുമ്ബോള്‍ ഇല്ലാതാവുകയും ചെയ്യുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, ഞാനിവിടെ എത്തുമ്ബോള്‍ മാധ്യമങ്ങളെല്ലാം ശ്രദ്ധേ കേന്ദ്രീകരിക്കുകയും പോവുമ്ബോള്‍ അതില്ലാതാവുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.


എന്നാല്‍ ഞാന്‍ പോയാലും പ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.


'ഞങ്ങളുടെ പാര്‍ട്ടി ഭരണത്തില്‍ നിന്ന് പുറത്തായിട്ട് 30-32 വര്‍ഷങ്ങളായി. പാര്‍ട്ടി വളരെ ദുര്‍ബലമാവുകയും ചെയ്തു. എങ്കിലും ഈ കൊവിഡ് പ്രതിസന്ധിക്കിടയിലും പറ്റാവുന്നത്രയും പ്രവര്‍ത്തിച്ചിട്ടുണ്ട്'- പ്രിയങ്ക ഗാന്ധി പറഞ്ഞു.

No comments