Breaking News

കര്‍ണാടകയില്‍ നാളുകളെണ്ണി മുഖ്യമന്ത്രി യെദ്യൂരപ്പ..!! ജൂലൈ 26ന്​ പാര്‍ട്ടി എം.എല്‍.എമാരുടെ ​യോഗം..!! അതിന് മുന്നേ രാജിവെച്ച് മനം രക്ഷിക്കാൻ നീക്കം..?? ഭരണം വീണാൽ..

 


ബംഗളൂരു: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന കര്‍ണാടകയില്‍ പുറത്തേക്ക്​ നാളുകളെണ്ണി മുഖ്യമന്ത്രി ബി.​എസ്​ യെദ്യൂരപ്പ. സര്‍ക്കാര്‍ അധികാരമേറിയതിന്‍റെ രണ്ടാം വാര്‍ഷികമായ ജൂലൈ 26ന്​ ചേരുന്ന പാര്‍ട്ടി സാമാജികരുടെ യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. ഉന്നത തല ചര്‍ച്ചകളുടെ ഭാഗമായി ന്യൂഡല്‍ഹിയിലെത്തിയ യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി പ്രസിഡന്‍റ്​ ജെ.പി നദ്ദ തുടങ്ങിയവരെ കണ്ടു മടങ്ങി.


പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത്​ ദേശീയ നേതൃത്വമാകണമെന്ന്​ അദ്ദേഹം ആവശ്യപ്പെ​ട്ടെന്നും എന്നാല്‍, യെദ്യൂരപ്പയുടെ സമ്മതത്തോടെയാകുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌​ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തു.


രാജിവാര്‍ത്ത നേരത്തെ യെദ്യൂരപ്പ തള്ളിയിരുന്നു. ''നേതാക്കള്‍ പാര്‍ട്ടി ശക്​തിപ്പെടുത്തണമെന്നാണ്​ ആവശ്യ​െപ്പട്ടത്​. പ്രധാനമന്ത്രി മോദിയും ഇന്ന​െല അതേ കാര്യം തന്നെ​ പറഞ്ഞു​. ഞാന്‍ പിന്‍വാങ്ങില്ല. പാര്‍ട്ടിയെ അധികാരത്തില്‍ തിരികെയെത്തിക്കാന്‍ രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ശ്രമിക്കും. അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പില്‍ സംസ്​ഥാനത്ത്​ 25 സീറ്റ്​ നേടാന്‍ സഹായിക്കുമെന്ന്​ ഞാന്‍ അവരോട്​ പറഞ്ഞു''- അദ്ദേഹത്തിന്‍റെ വാക്കുകള്‍.


എന്നാല്‍, ഇതുപറഞ്ഞതിന്​ പിറകെയായിരുന്നു ബി.ജെ.പി നിയമസഭകക്ഷി യോഗം ജൂലൈ 26ന്​ വിളിച്ചത്​. ഭരണത്തില്‍ കുടുംബം ഇടപെടുന്നതുള്‍പെടെ പ്രശ്​നങ്ങളാണ്​ യെദ്യൂരപ്പക്കെതിരെ കടുത്ത ​പ്രതിഷേധത്തിനിടയാക്കിയത്​.

No comments