നവ്ജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാവും.. പഞ്ചാബിൽ തന്ത്രം മെനയുന്നത്..
ഛണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ്. ഇതുപ്രകാരം അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും. സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായും നിയമിക്കും.
നവ്ജ്യോത് സിങ് സിദ്ദു പാര്‍ട്ടി അധ്യക്ഷനാവുേമ്ബാള് കോണ്‍ഗ്രസിന് രണ്ട് വര്‍ക്കിങ് പ്രസിഡന്‍റുമാരും ഉണ്ടാവും. വര്‍ക്കിങ് പ്രസിഡന്‍റുമാരിലൊരാള്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള ആളായിരിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.
അമരീന്ദര്‍ സിങ്ങും നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമാവുമെന്ന് പാര്‍ട്ടി വക്താവ് ഹരീഷ് റാവത്ത് പറഞ്ഞു.
സിദ്ദു പാര്‍ട്ടിയുടെ ഭാവി നേതാവാണ്. ഇത് മനസില്‍ കണ്ട് മാത്രമേ പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുവെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

No comments