'സ്വാതന്ത്ര്യം തരുമ്ബോള്‍ എന്തും ചെയ്യാമെന്നായോ?' ; തോളില്‍ കൈവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കരണത്തടിച്ച് ഡി കെ ശിവകുമാർ
മാണ്ഡ്യ: തോളില്‍ കൈവയ്‌ക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന് നേരെ കയര്‍ത്ത് കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. മാണ്ഡ്യയില്‍ വച്ച് ഒരു പാര്‍ട്ടി എംപിയെ കണ്ട് മടങ്ങവെ വഴിയില്‍ വച്ചാണ് സംഭവം. പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കവെ തൊട്ടടുത്ത് നടന്ന പ്രവര്‍ത്തകന്‍ ശിവകുമാറിന്റെ തോളില്‍ കൈവച്ചു. ഇതോടെ കോപാകുലനായ ശിവകുമാര്‍ പ്രവര്‍ത്തകന്റെ കരണത്തടിച്ചു. 'ഇതെന്ത് സ്വഭാവമാണ്? ഞാന്‍ സ്വാതന്ത്ര്യ തരുന്നുണ്ടെന്ന് കരുതി ഇങ്ങനെ എന്തും ചെയ്യാമോ?' ഡി.കെ ശിവകുമാര്‍ ചോദിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പൊതുജീവിതത്തില്‍ യാതൊരു മര്യാദയുമില്ലാത്ത ഒരാളാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതെന്ന് സംഭവത്തെ അപലപിച്ച് ബിജെപി വക്താവ് എസ്.പ്രകാശ് പറഞ്ഞു.
സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോടുളള മോശമായ പെരുമാറ്റ രീതി മാറ്റുന്നതിന് അദ്ദേഹം ഇനിയും തയ്യാറായിട്ടില്ലെന്ന് എസ്.പ്രകാശ് പറഞ്ഞു.

No comments