'പേടിത്തൊണ്ടനായ കുട്ടി അദ്ധ്യാപകന് മുന്നില്‍' : പഴയ ചിത്രം കുത്തിപ്പൊക്കി പ്രശാന്ത് ഭൂഷൺ
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ പഴയൊരു ചിത്രം കുത്തിപ്പൊക്കി ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത്ഭൂഷണ്‍.
കേന്ദ്ര മന്തിസഭാ യോഗത്തില്‍ ഉയര്‍ന്ന വേദിയില്‍ ഇരിക്കുന്ന മോദിയുടെ മുന്നില്‍ അനുസരണയോടെ നില്‍ക്കുന്ന ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റ ചിത്രമാണ് പ്രശാന്ത്ഭൂഷന്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
'പേടിത്തൊണ്ടനായ കുട്ടി അദ്ധ്യാപകന് മുന്നില്‍. ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകൂ'എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഗമയില്‍ പുസ്തവും പിടിച്ചിരിക്കുന്ന മോദിയുടെ മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുന്ന ഹര്‍ഷവര്‍ദ്ധന്റെ ചിത്രം ആരിലും സഹതാപം ഉണര്‍ത്തും.
പുതിയ മന്ത്രിസഭാ പുനഃസംഘടനയില്‍ ഹര്‍ഷവര്‍ദ്ധനെ ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തി എന്ന് ആരോപിച്ച് പുറത്താക്കിയിരുന്നു.

No comments