ബിജെപിക്ക് മറു പണി നൽകി കോൺഗ്രസ് സര്ക്കാര്..!! മഹാരാഷ്ട്രയില്‍ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ അന്വേഷണം..!! കോൺഗ്രസ് അധ്യക്ഷന്റെ..
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കാലത്ത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ ഫോണ്‍ചോര്‍ത്തിയത് അന്വേഷിക്കാന്‍ പ്രത്യേക സംഘം. സംസ്ഥാന ഡി ജി പി സഞ്ജയ് പാണ്ഡെയുടെ കീഴില്‍ രഹസ്യാന്വേഷണ വിഭാഗം കമ്മീഷണര്‍, അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെടുന്ന മൂന്നംഗ ഉന്നതതല അന്വേഷണസംഘമാണ് ബി ജെ പി ഭരണകാലത്തെ ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ രൂപീകരിക്കപ്പെട്ടത്്.
2015-2019 കാലഘട്ടത്തിലാണ് അന്ന് ലോക്‌സഭാ എം പിയായിരുന്ന നാന പട്ടോളിയുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനപട്ടോളി ഇത് സംബന്ധിച്ച് ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെയാണ് പട്ടോളി ഇതുമായി ബന്ധപ്പെട്ട ആവശ്യം സഭയില്‍ ഉന്നയിച്ചത്.
പട്ടോളിയെ പിന്തുണച്ച് പല എം എല്‍ എമാരും രംഗത്തെത്തി. തുടര്‍ന്ന് ആഭ്യന്തര മന്ത്രി ദിലീപ് വാസ്ലെ പട്ടേലാണ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട അന്വേഷണം പ്രഖ്യാപിച്ചത്. മയക്കുമരുന്ന് കടത്തുകാരന്‍ അംജാദ് ഖാന്റെ ഫോണാണെന്ന് നടിച്ചാണ് തന്റെ ഫോണ്‍ ചോര്‍ത്തിയതെന്ന് നാന പട്ടോളി ആരോപിച്ചു..
ഫോണ്‍ ചോര്‍ത്തിയത് രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ നടപടികള്‍ എടുക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. 2014ല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിച്ചേര്‍ന്ന നാന പട്ടോളി പിന്നീട് 2017ല്‍ പ്രധാനമന്ത്രി മോദിയുമായും അന്നത്തെ മുഖ്യമന്ത്രി ഫഡ്‌നാവിസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു.

No comments