കേരളത്തില്‍ ചെറു മേഘ വിസ്‌ഫോടനങ്ങളും ചുഴലിക്കാറ്റും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്.
കേരളത്തില്‍ ചെറു മേഘ വിസ്‌ഫോടനങ്ങളും ചുഴലിക്കാറ്റും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഒരു ചെറു പ്രദേശത്ത് അതിവേഗം വ്യാപക നാശനഷ്ടം വിതയ്ക്കുന്നവയാണ് മേഘ വിസ്‌ഫോടനങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയും കാറ്റുമാണുണ്ടായിരുന്നത്. ഇത് വ്യാപക നാശനഷ്ടവും സൃഷ്ടിച്ചിരുന്നു.
മധ്യകേരളത്തിലെ ജില്ലകളിലാണ് ഇത്തരത്തില്‍ ചെറു മേഘവിസ്‌ഫോടനങ്ങള്‍ പതിവാകുന്നത്. പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ കൂമ്ബാര മേഘങ്ങള്‍ പലസ്ഥലത്തും കണ്ടു വരുന്നത് ആശങ്ക സൃഷ്ഠിക്കുന്നു. മേഘങ്ങളുടെ ഭാഗമായി വരുന്ന പ്രവചിക്കാന്‍ കഴിയാത്ത ഈ കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍വരെ വീശാം.

No comments