Breaking News

സ്ഥാനമേറ്റതിന് പിന്നാലെ കര്‍ഷകരെ പിണക്കി സിധു..!! കരിങ്കൊടി കാട്ടി പ്രതിഷേധം..!! കാരണം ആ...

 


ഛണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെ കര്‍ഷകരുടെ പ്രതിഷേധം ഏറ്റുവാങ്ങി നവ്ജ്യോത് സിങ് സിധു. കര്‍ഷകരെ കുറിച്ചുള്ള സിധുവിന്‍റെ പ്രസ്താവനയാണ് വിവാദമായത്. ഇതേത്തുടര്‍ന്ന്, ഗുരുദ്വാര സന്ദര്‍ശനത്തിനെത്തിയ സിധുവിന് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.


'ദാഹിക്കുന്നവര്‍ കിണറിനരികിലേക്ക് നടക്കും' എന്ന പ്രസ്താവനയാണ് വിവാദമായത്. കര്‍ഷകര്‍ തന്നെ കാണാന്‍ വരണമെന്നും താന്‍ അവരെ പോയി കാണില്ലെന്നുമാണ് സിധു ഉദ്ദേശിച്ചതെന്ന് എതിരാളികള്‍ ആരോപിച്ചിരുന്നു.


എന്നാല്‍, തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് സിധു പ്രതികരിച്ചത്. തനിക്ക് കര്‍ഷകരോട് അതിയായ ബഹുമാനമാണെന്നും അവരെ ഹൃദയംകൊണ്ടും ആത്മാവ് കൊണ്ടും പിന്തുണക്കുന്നുവെന്നും സിധു പറഞ്ഞു.


കര്‍ഷകരെ കാണാനായി ക്ഷണിക്കുന്നുവെന്ന് സിധു പറഞ്ഞെങ്കിലും കര്‍ഷകര്‍ മറുപടി നല്‍കിയിട്ടില്ല.


അതേസമയം, സിധുവിന്‍റെ പ്രസ്താവനക്കെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നു. താന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്ബോള്‍ തന്നെ കര്‍ഷകര്‍ തന്നെ കാണാനായി വരണമെന്ന നിബന്ധനയാണ് സിധു മുന്നോട്ടു വെക്കുന്നതെന്ന് ആം ആദ്മി കര്‍ഷക വിഭാഗം അധ്യക്ഷനും എം.എല്‍.എയുമായ കുല്‍ത്താര്‍ സിങ് പറഞ്ഞു. കര്‍ഷകരോട് സിധു ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നിരവധി നാളത്തെ തര്‍ക്കങ്ങള്‍ക്കും അനിശ്​ചിതത്വങ്ങള്‍ക്കും ഒടുവിലാണ്​ പഞ്ചാബ്​ കോണ്‍ഗ്രസി​െന്‍റ അധ്യക്ഷനായി സി​ധു​വി​നെ നിയമിച്ചത്​. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സി​ങ്ങി​െന്‍റ എ​തി​ര്‍​പ്പ്​ മ​റി​ക​ട​ന്നായിരുന്നു പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി നിയമനം നടത്തിയത്​. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ അ​ടു​ക്കു​ന്ന സം​സ്​​ഥാ​ന​ത്ത്​ പാ​ര്‍​ട്ടി​യെ ന​യി​ക്കാ​ന്‍ നാ​ല്​ വ​ര്‍​ക്കി​ങ്​ പ്ര​സി​ഡ​ന്‍​റു​മാ​രെ​യും നി​ശ്ച​യി​ച്ചിട്ടുണ്ട്​.


പാരമ്ബര്യമില്ലാത്ത കോണ്‍ഗ്രസുകാരനാണ് എന്നതായിരുന്നു സിധുവിനെതിരേ എതിരാളികള്‍ ഉയര്‍ത്തിയ വലിയ വിമര്‍ശനം. നേരത്തേ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിധു അവിടെ നിന്നാണ്​ കോണ്‍ഗ്രസില്‍ എത്തിയത്​.

No comments