കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുമെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമേയുണ്ടാവുകയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍.
കോഴിക്കോട്: കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുമെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമേയുണ്ടാവുകയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. നാളെ മുതല്‍ മഴ കുറഞ്ഞു തുടങ്ങും. ഇന്ന് രാത്രിക്ക് ശേഷം മഴയുടെ ശക്തി കിഴക്കന്‍ മേഖലയില്‍ കുറയും. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്നും നാളെയും മഴ ഇടവേളകളോടെ ഇടനാട്ടിലും തീരദേശത്തും ലഭിക്കും. പരക്കെ തുടര്‍ച്ചയായ മഴ ഉണ്ടാകില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ മലയോരത്ത് ലഭിച്ച അതിശക്തമായ മഴയുടെ രൂക്ഷത രാത്രിയോടെ കുറയുന്നതിനാല്‍ പുഴകളിലും മറ്റും വെള്ളംകയറിയുള്ള അപകട സാധ്യത കുറയും. പെയ്യുന്ന മഴ വെള്ളം ഒഴുകിപോകാന്‍ സാവകാശം ലഭിക്കും വിധമാണ് ഇനിയുള്ള മഴയുടെ രീതി.

No comments