ഉത്തരാഘണ്ഡ് പിടിക്കാന്‍ ഒരു വര്‍ഷം മുന്നേ ഒരുങ്ങി കോണ്‍ഗ്രസ്..!! എല്ലാം പൊളിച്ചെഴുതി..!! പുതിയ പ്രസിഡന്റ്..!! തന്ത്രങ്ങൾ ഇങ്ങനെ..
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത് മുഖ്യമന്ത്രി സ്ഥാനാര്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ദേവേന്ദര്‍ യാദവ്. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് ശേഷമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും ദേവേന്ദര്‍ യാദവ് പറഞ്ഞു. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കുന്ന നേതാവാണ് ദേവേന്ദര്‍ യാദവ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഹരീഷ് റാവത് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.
തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഹരീഷ് റാവത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പാര്‍ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ദേവേന്ദര്‍ വ്യക്തമാക്കി.
ഹരീഷ് റാവത് പരിചയസമ്ബന്നനായ നേതാവാണ്. തിരഞ്ഞെടുപ്പില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. സ്ഥാനാര്‍ഥികളെ വോടര്‍മാര്‍ തിരഞ്ഞെടുത്ത ശേഷമായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക- ദേവേന്ദര്‍ യാദവ് പറഞ്ഞു. അതേസമയം, ഉത്തരാഖണ്ഡ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റായി ഗണേശ് ഗോഡിയാളിനെ പാര്‍ടി നിയമിച്ചിരുന്നു.
പ്രീതം സിങ്ങിനെ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവായും ഹരീഷ് റാവത്തിനെ പ്രചാരണ സമിതി ചെയര്‍മാനായും പാര്‍ട്ടി തിരഞ്ഞെടുത്തു. ജീത് റാം, ഭുവന്‍ കപ്രി, തിലക് രാജ് ബെഹാര്‍, രഞ്ജിത് റാവത് എന്നീ നേതാക്കളെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. ആര്യന്ദ്ര ശര്‍മയെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ ട്രഷററായി നിയമിച്ചു.
ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം നടക്കുമെന്നാണ് സൂചന.

No comments