വിദേശത്തേക്ക് നേരിട്ട് ചരക്കുകള്‍ കയറ്റി അയക്കാനുള്ള സംവിധാനം വളരെ ദ്രുതഗതിയില്‍ തന്നെ ബേപ്പൂരില്‍ നിന്ന് ഉണ്ടാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: വിദേശത്തേക്ക് നേരിട്ട് ചരക്കുകള്‍ കയറ്റി അയക്കാനുള്ള സംവിധാനം വളരെ ദ്രുതഗതിയില്‍ തന്നെ ബേപ്പൂരില്‍ നിന്ന് ഉണ്ടാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
വിദേശ രാജ്യങ്ങളിലേക്ക് ചരക്കുമായി ബേപ്പൂരില്‍ നിന്നും ആദ്യമായി പോകുന്ന കണ്ടെയ്‌നര്‍ ഷിപ്പിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തേക്ക് ഒരുപാട് ചരക്കുകള്‍ കയറ്റി അയക്കാന്‍ സാധ്യതയുള്ള ബേപ്പൂരിനെ അന്താരാഷ്ട്ര തുറമുഖമാക്കി മറ്റും. അതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കും.
കേരളത്തിലെ എല്ലാ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള സര്‍വീസ് കൊണ്ടുവരും. ജലഗതാഗതം സുഗമമാക്കി കുറഞ്ഞ ചെലവില്‍ വിനോദ സഞ്ചാര, യാത്രാ കപ്പലുകള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തും.

No comments