Breaking News

ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍​​ പുതിയ വേദിയുമായി സിപിഎം ; കെടി ജലീലിന്​ ചുമതല..

 


കോ​​ഴിക്കോട്​: ന്യൂനപക്ഷങ്ങളെ സി.പി.എമ്മിനോടൊപ്പം നിര്‍ത്താന്‍ കെ.ടി. ജലീലിന്​ പുതിയ ചുമതല. മുസ്​ലിം ലീഗില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വിഘടിച്ചു നില്‍ക്കുന്നവരെയും അസംതൃപ്​തരെയും പാര്‍ട്ടി പ്ലാറ്റ്​​േഫാമിലെത്തിക്കുന്നതിന്​ 'മുഖ്യധാര റീ​േഡ​ഴ്​സ്​ ഫോറം' എന്ന പേരില്‍ വേദി രൂപവത്​കരിച്ച്‌​ പ്രവര്‍ത്തിക്കാനാണ്​ സി.പി.എം നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്​. ഇതി​‍െന്‍റ ചുമതലയാണ്​ ജലീലിന്​ നല്‍കിയത്​.


2012ല്‍ പാര്‍ട്ടിയുടെ ആശിര്‍വാദത്തോടെ ജലീലി​ന്‍റെ പത്രാധിപത്യത്തില്‍ മുഖ്യധാര ത്രൈ മാസികയായി പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. അന്നത്തെ സി.പി.എം സംസ്​ഥാന സെക്രട്ടറി പിണറായി വിജയനാണ്​ പ്രകാശനം നിര്‍വഹിച്ചത്​.


എന്നാല്‍, ജലീല്‍ മന്ത്രിയായതോടെ പ്രസിദ്ധീകരണം മുടങ്ങി. ഇപ്പോള്‍ പുനരാരംഭിച്ച്‌​ അതി​‍െന്‍റ പേരില്‍ റീഡേഴ്​സ്​ ഫോറം രുപവല്‍ക്കരിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇത്​ സംബന്ധിച്ച്‌​ സംസ്​ഥാന കമ്മിറ്റി കീഴ്​ഘടകങ്ങള്‍ക്ക്​ സര്‍ക്കുലര്‍ അയച്ചതായി അറിയുന്നു.


ഇതി​‍െന്‍റ അടിസ്​ഥാനത്തില്‍ റീഡേഴ്​സ്​ ഫോറത്തിന്​ സംസ്​ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത്​ തലങ്ങളില്‍ വരെ കമ്മറ്റികള്‍ രൂപവത്​കരിക്കും. സാമൂഹ്യ സാംസ്​കാരിക രംഗത്ത്​ സജീവ സാന്നിധ്യമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പാര്‍ട്ടിക്ക്​ സ്വീകാ​ര്യത വര്‍ധിപ്പിക്കാനുമാണ്​ ഇതിലൂടെ​ സിപിഎം ലക്ഷ്യമിടുന്നത്​. അതോടൊപ്പം ലീഗിലേയും കോണ്‍ഗ്രസിലെയും വിഘടിച്ചു നില്‍ക്കുന്നവരെ ഭാരവാഹിത്വം നല്‍കി ഫോറത്തി​‍െന്‍റ നേതൃത്വത്തിലേക്ക്​ കൊണ്ട്​ വരാനും പരിപാടിയുണ്ടെന്ന്​ അറിയുന്നു. മതവിശ്വാസികള്‍ക്കിടയിലേക്ക്​ നേരിട്ട്​ കടന്നു ചെല്ലാനുള്ള വേദിയായും ഫോറത്തെ ഉപയോഗപ്പെടുത്തും.


മുഖ്യധാര റീഡേഴ്​സ്​ ​േഫാറം രൂപവത്​കരണത്തെ കുറിച്ച്‌​ ചോദിച്ചപ്പോള്‍ ഇത്​ സംബന്ധിച്ച്‌​ പാര്‍ട്ടിയില്‍ നിന്ന്​ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ്​ ജലീല്‍ പതികരിച്ചത്​. അറിയിപ്പ്​ ലഭിക്കുന്ന മുറക്ക്​ സ​േന്താഷത്തോടെ ഉത്തരവാദിത്വം ഏറ്റെടുക്കും. ജനപ്രതിനിധികളായ പി.ടി.എ റഹീം, വി. അബ്​ദുറഹിമാന്‍, പി.വി. അന്‍വര്‍ തുടങ്ങിയവരുടെയൊക്കെ സേവനം റീഡേഴ്​സ്​ ഫോറത്തി​‍െന്‍റ സംഘാടനത്തിനും പ്രചാരണത്തിനും​ ഉപയോഗപ്പെടുത്തുമെന്നും ജലീല്‍ പറഞ്ഞു.

No comments