പാര്‍ട്ടിയെ ചതിച്ചയാളെ മന്ത്രിസഭയിൽ ഉള്‍പ്പെടുത്തി..!! പശുപതി കുമാര്‍ പരസിനെ കേന്ദ്രമന്ത്രി ആക്കിയതിനെതിരെ ചിരാഗ് പാസ്വാൻ..
പാട്‌ന: ബിഹാറിലെ എല്‍.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രി രാവിലാസ് പാസ്വാന്റഎ സഹോദരനുമായ പശുപതി കുമാര്‍ പരസിനെ കേന്ദ്രമന്ത്രിയാക്കിയതിനെതിരെ എല്‍.ജെ.പി അദ്ധ്യക്ഷന്‍ ചിരാഗ് പസ്വാന്‍ രംഗത്തെത്തി.. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പാര്‍ട്ടിയെ ചതിക്കുകയും ചെയ്തയാളാണ് പശുപതി പരസ്. എല്‍.ജെ.പിയില്‍ നിന്ന് പുറത്താക്കിയ പരസിനെ കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്നും ചിരാഗ് ട്വീറ്റില്‍ വ്യക്തമാക്കി.
ചിരാഗ് പസ്വാന്റെ ഇളയച്ഛനും എല്‍.ജെ.പി ഹിജാപുര്‍ എം.പിയുമാണ് പശുപതി കുമാര്‍ പരസ്. ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം പശുപതി കുമാറും ചിരാഗുമായി അത്ര രസത്തിലല്ല.
അടുത്തിടെ അഞ്ച് എല്‍.ജെ.പി എം.പിമാര്‍ പശുപതി കുമാര്‍ പക്ഷത്തേക്ക് ചാടിയിരുന്നു. തുടര്‍ന്ന് പശുപതി പരസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചിരാഗ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പാര്‍ട്ടിയില്‍ ശേഷിക്കുന്ന ഏക എം.പി ചിരാഗ് ആണ്.
.

No comments