കർണാടക സർക്കാരിനെതിരെ ബിജെപിയിൽ തന്നെ പടയൊരുക്കം..!! എംഎൽഎമാർ രണ്ട് ചേരിയിൽ..!! രാജി വെക്കാൻ യെദിയൂരപ്പ..?? അവസരം കാത്ത് കോൺഗ്രസ്..
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ബി.എസ്. യെദിയൂരപ്പ. കേള്‍ക്കുന്നതൊന്നും സത്യമേയല്ല. രാജിവയ്ക്കുന്നില്ല- ഇവിടെ കര്‍ണാടക ഭവനില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരെ കണ്ട ശേഷം ബംഗളൂരുവിലേക്കു മടങ്ങുമെന്നും അദ്ദേഹം.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യെദിയൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തു പൂര്‍ത്തിയാകാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണു സംസാരിച്ചതെന്ന് യെഡ്ഡി പറയുന്നു. യെദിയൂരപ്പ രാജിവയ്ക്കണമെന്ന ആവശ്യം കര്‍ണാടകയിലെ ബിജെപിയില്‍ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ കുടുംബം ഭരണത്തില്‍ ഇടപെടുന്നുവെന്നും അഴിമതി നടത്തുന്നുവെന്നും ആരോപണവുമുണ്ട്. യെഡ്ഡിയുടെ രാജി പ്രതിപക്ഷവും ആവശ്യപ്പെടുന്നു.
യെദിയൂരപ്പ പാര്‍ട്ടിയെയും നേതൃത്വത്തെയും അനുസരിക്കുന്നില്ലെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിന് 79 വയസായി എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പുതിയ മുഖത്തെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കേണ്ടതുണ്ടെന്നും ഇവര്‍. ഇതു സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി മോദിയെ കണ്ടതും മറ്റു ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച തീരുമാനിച്ചതും. ഇതോടെയാണ് രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മോദിയോടു സംസാരിച്ചോ എന്ന ചോദ്യത്തിന് അത്തരം ചര്‍ച്ചകളുണ്ടാവുമ്ബോള്‍ ഞാന്‍ നിങ്ങളോടു പറയാം എന്നായിരുന്നു യെഡ്ഡിയുടെ മറുപടി.

No comments