Breaking News

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം പൊതുവില്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍

 


ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം പൊതുവില്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളത്തിലും മഹാരാഷ്‌ട്രയിലും രോഗത്തിന്റെ ശക്തി കുറയാതെ നില്‍ക്കുകയാണ്. 24 മണിക്കൂറിനിടെ 38,079 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 560 പേര്‍ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് രോഗമുക്തി നേടിയവര്‍ 43,916 ആണ്. രോഗമുക്തി നിരക്ക് 97.31 ശതമാനം ആയി. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും അഞ്ചില്‍ താഴെയായത് ആശ്വാസമായി. രാജ്യത്തെ ആക്‌ടീവ് കേസ്‌ലോഡ് 4,24,025 ആയി. ഇതുവരെ രോഗമുക്തി നേടിയവര്‍ ആകെ 3.01 കോടിയാണ്.

വിവിധ സംസ്ഥാനങ്ങളിലെ കണക്ക് നോക്കിയാല്‍ ആകെ രോഗബാധയുടെ 74.16 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ 36.11 ശതമാനവും കേരളത്തില്‍ നിന്നാണ്.13,750 കേസുകളാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്ര (7761), ആന്ധ്രാ പ്രദേശ് (2345), തമിഴ്‌നാട് (2312), ഒഡീഷ (2070) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

No comments