Breaking News

യെദ്യൂരപ്പ പുറത്തേക്ക്..?? കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് പുതിയ നേതാവ്..?? കിട്ടിയ ഭരണം പോകാതിരിക്കാൻ.. ഒത്ത് തീർപ്പ്..

 


ബംഗളുരു: കര്‍ണ്ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും സജീവമാക്കി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഡല്‍ഹി യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മകന്‍ ബി വൈ വിജയേന്ദ്രയോടൊപ്പമാണ് യെദിയൂരപ്പ ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നത്.


നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ മാസങ്ങളായി തുടരുന്നുണ്ടെങ്കിലും യെദിയൂരപ്പക്ക് പിന്തുണ നല്‍കുന്ന നിലപാടായിരുന്നു ബിജെപി കേന്ദ്രനേതൃത്വം ഏറ്റവും ഒടുവില്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും യെദിയൂരപ്പയുടെയും ഗവണ്‍മെന്റിന്റെയും പ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്നുമായിരുന്നു കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിംഗ് സംസ്ഥാനത്തെ എംഎല്‍എമാരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രതികരിച്ചത്.


എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന രീതിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തുടര്‍ച്ചയായി ഉയരുന്ന പരാതികളും, മകന്‍ വിജയേന്ദ്രയുടെ ഭരണത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച ആരോപണങ്ങളും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നേതൃമാറ്റം തള്ളിക്കളയാനാകില്ലെന്നാണാണ് അഭ്യൂഹങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ മന്ത്രിസഭയില്‍ പുനസംഘടന ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തുണ്ട്.


അതേസമയം, അഭ്യൂഹങ്ങള്‍ തള്ളി കര്‍ണാടക റവന്യൂമന്ത്രി ആര്‍ അശോക് രംഗത്തത്തിയിട്ടുണ്ട്. വളരെ സാധാരണമായ ഒരു നടപടിയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയെന്നും കൂടുതലൊന്നും അതിന് പിന്നില്‍ ചര്‍ച്ച ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.


കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാകില്ല. ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തുതുടരുമെന്നും അറിയിച്ച മന്ത്രി അടുത്തകാലത്ത് മന്ത്രിസഭാ പുനസംഘടന ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നതെന്നും പറഞ്ഞു.


പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുമായി മറ്റ് ചര്‍ച്ചകള്‍ക്കായാണ് യെദിയൂരപ്പ ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പുറമെ കേന്ദ്ര ജലസേചന വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രിയുടെ പ്രധാനലക്ഷ്യം തമിഴ്‌നാടുമായി നിലനില്‍ക്കുന്ന കാവേരി തര്‍ക്കമാണെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

No comments