Breaking News

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ വയ്ക്കാന്‍ നിര്‍ദ്ദേശം

 


ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ വയ്ക്കാന്‍ നിര്‍ദ്ദേശം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് കേന്ദ്ര നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. വിതരണം ചെയ്യുന്ന റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞു. സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ച കത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ആണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

No comments