Breaking News

കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം

 


തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. വിജിലന്‍സ് ഡയരക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി ആരോപിച്ച്‌ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം.അനധികൃത സ്വത്ത് സമ്ബാദിച്ചുവെന്നാണ് പരാതി. കെ കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് പണം തിരിമറി നടത്തിയെന്നായിരുന്നു പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ പറയുന്നത്.

കണ്ണൂര്‍ ഡിസിസി ഓഫിസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നുള്‍പ്പെടെ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തുവെന്നും ഇതില്‍ തിരിമറി നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഈ പണംകൊണ്ടണ് സുധാകരന്‍ ആറ് കോടി ചെലവില്‍ ആഡംബര വീട് പണികഴിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

No comments