Breaking News

വീണ്ടും സിദ്ധു..!! വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഭരണ പരാജയമെന്ന് സിദ്ധു ​‍; വീട്ടിലെ എട്ടു ലക്ഷത്തിന്റെ ബില്‍ അടച്ചിട്ട് വാചകമടിക്കാന്‍ പിപിസിഎൽ..

 


അമൃത്സര്‍: കോണ്‍ഗ്രസില്‍ തന്റെ ഏറ്റവും വലിയ എതിരാളിയായ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ വിമര്‍ശിക്കാന്‍ വൈദ്യുതി പ്രതിസന്ധിയും ​വൈദ്യുതിനിരക്കും ആയുധമാക്കിയ മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധുവിന് വൈദ്യൂതി കുടിശ്ശിക എട്ടു ലക്ഷം. പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി യ്ക്ക് കാരണം ഭരണത്തിലെ കുഴപ്പമാണെന്ന് വിമര്‍ശിച്ചതിന് പിന്നാലെയാണ് വൈദ്യുതി കമ്ബനി സിദ്ധുവിന്റെ ബില്ലിലെ കുടിശ്ശിക വിവരം പുറത്തു വിട്ടിരിക്കുന്നത്. 17 ലക്ഷം കുടിശ്ശിക മാര്‍ച്ചില്‍ 10 ലക്ഷം അടച്ചതോടെയാണ് കുറഞ്ഞത്.


പഞ്ചാബ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം സിദ്ധു അമൃത്‌സറിലെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന് കുടിശിക വരുത്തിയിരിക്കുന്നത് 8,67,540 രൂപയാണ്.


കഴിഞ്ഞവര്‍ഷം അവസാനം 17 ലക്ഷത്തിലധികം രൂപയായിരുന്നു കുടിശിക. ഇതില്‍ പത്ത് ലക്ഷം രൂപ ഈ മാര്‍ച്ചില്‍ അടച്ച വിവരവും വെബ്സൈറ്റിലുണ്ട്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഇടഞ്ഞു നില്‍ക്കുന്ന സിദ്ധുവിന്റെ വൈദ്യുതി കുടിശ്ശിക വിവരം പാര്‍ട്ടിയിലെയും പ്രതിപക്ഷത്തെയും എതിരാളികള്‍ ഏറ്റെടുത്തിട്ടുണ്ട്.


പഞ്ചാബില്‍ 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഭരണവീഴ്ചയെ ചൊല്ലി സിദ്ധു ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ്സിന് തലവേദനയാവുകയാണ്. ഭരണം ശരിയായ രീതിയിലാണെങ്കില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട കാര്യമില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം സിദ്ധു ട്വീറ്റിലൂടെ വിമര്‍ശിച്ചത്.. ഭരണം കൃത്യമായാല്‍ സാധാരണ ജനങ്ങളുടെ വീട്ടിലെ എസി ഉപയോഗം നിയന്ത്രിക്കേണ്ട ആവശ്യകതയും ഓഫീസുകളുടെ പ്രവര്‍ത്തനസമയം പുന: ക്രമീകരിക്കേണ്ടതിന്റെയും ആവശ്യകത ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു സിദ്ധുവിന്റെ ട്വീറ്റ്.


ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രി തന്നെ വന്‍തുക കുടിശിക വരുത്തിയ വിവരം പുറത്തു വന്നത്. സിദ്ദുവിനെ അനുനയിപ്പിക്കാന്‍ പ്രിയങ്കയും രാഹുലും കഴിഞ്ഞ ദിവസം പഞ്ചാബില്‍ എത്തി മാരത്തണ്‍ ചര്‍ച്ചനടത്തിയിരുന്നു. അതേസമയം, പി.സി.സി അധ്യക്ഷ സ്ഥാനമോ ഉപമുഖ്യമന്ത്രി സ്ഥാനമോ സിദ്ധുവിന് നല്‍കാനാവില്ലെന്ന കടംപിടിത്തത്തിലാണ് അമരീന്ദര്‍ സിംഗ്

No comments