'പിണറായിയുടെ ചെരുപ്പ് നക്കല്‍' ഞങ്ങളെ കിട്ടില്ല'; ഗോപിനാഥിന് സഹപ്രവര്‍ത്തകന്‍റെ മറുപടി..
കോണ്‍ഗ്രസ് നേതൃത്വവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് പാലക്കാട് കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥ് പാര്‍ട്ടി വിട്ടത് വലിയ വാര്‍ത്തയായി.
ഡിസിസി പട്ടിക പുറത്തുവന്നതോടെയാണ് ഗോപിനാഥ് പാര്‍ട്ടി വിട്ടത്. കേരളത്തിലെ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവായ പിണറായിയുടെ അടുക്കളക്കാരനാകേണ്ടി വന്നാലും ചെരുപ്പ് നക്കേണ്ടിവന്നാലും അഭിമാനമാണെന്നും പ്രസ്താവിച്ചായിരുന്നു ഗോപിനാഥിന്‍റെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി.
ഇതിന് പിന്നാലെ ഗോപിനാഥിന് മറുപടിയുമായി സഹപ്രവര്‍ത്തകന്‍ കൂടിയായ രതീഷ് പരുത്തിപ്പുള്ളി രംഗത്ത് എത്തി. യൂത്ത് കോണ്‍ഗ്രസ് പതാക ഏന്തിയ ചിത്രം അടക്കം രതീഷ് ഗോപിനാഥിന് നല്‍കിയ മറുപടി കോണ്‍ഗ്രസ് സൈബര്‍ അണികള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനകം അയ്യാരിത്തോളം ലൈക്കുകള്‍ ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.
ഗോപിനാഥിന്‍റെ കോണ്‍ഗ്രസിലെ ഇത്രനാളത്തെ പ്രവര്‍ത്തനവും പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയ സ്ഥാനമാനങ്ങളും എണ്ണിപ്പറഞ്ഞ് രതീഷ് പരുത്തിപ്പുള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായിയുടെ ചെരുപ്പ് നക്കാന്‍ ഞങ്ങളെ കിട്ടില്ല ഗോപിയേട്ടാ എന്ന് രതീഷ് പറയുന്നു.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട ലീഡര്‍ എ.വി ഗോപിനാഥ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു!
ഞങ്ങളുടെ സ്വന്തം എ.വി.ജി!
അമ്ബത് വര്‍ഷത്തെ പാര്‍ട്ടി ജീവിതം അവസാനിപ്പിച്ച് ഗോപിയേട്ടന്‍ പടിയിറങ്ങി,
എന്‍റെ രാഷ്ട്രീയഗുരുവാണ്, ഞങ്ങള്‍ക്ക് ഒരു പാട് പ്രചോദനങ്ങള്‍തന്ന വ്യക്തിയാണ് ഗോപിയേട്ടന്‍, ഞങ്ങളുടെ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് തുടര്‍ച്ചയായി അമ്ബത്കൊല്ലം കോണ്‍ഗ്രസ്സ് ഭരണത്തില്‍ പിടിച്ചുകെട്ടിയ പ്രിയപ്പെട്ട ലീഡര്‍, ഒരവിടെ പോലും ഞങ്ങള്‍ ലീഡറെ തളളിപ്പറയില്ല, കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പെരുങ്ങോട്ടുകുറിശ്ശിയില്‍ വളര്‍ത്തിയതും നിലനിര്‍ത്തിയതും ഗോപിയേട്ടന്‍ തന്നെയാണ് അതില്‍ ഒരു തര്‍ക്കവും ഇല്ല.
ഗോപിയേട്ടന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് കൊടുത്ത ചില വാഗ്ദാനങ്ങള്‍ KPCC നേത്യത്വം പാലിക്കാതെ പോയത് തെറ്റു തന്നെയാണ്, പറഞ്ഞ് പറ്റിച്ചു എന്നു തന്നെ വേണമെങ്കില്‍ പറയാം, പക്ഷേ ഇതിലും വലിയ വാഗ്ദാനങ്ങള്‍ നല്കി പറ്റിച്ച കഥകളും നമ്മുടെ പാര്‍ട്ടിയില്‍ ഉണ്ട്, KPCC യുടെ പുതിയ നേതൃത്വം ഇതെല്ലാം പരിഹരിക്കും എന്നൊരു വിശ്വാസവും ഉണ്ട്, ഗോപിയേട്ടന് ഇത്രതോളം ക്ഷമിക്കാമെങ്കില്‍ കുറച്ച് കൂടി കാത്തിരിക്കാമായിരുന്നു, ഒരു DCC പ്രസിഡന്‍്റ് സ്ഥാനം കിട്ടാതതിന്‍്റെ പേരില്‍ ഗോപിയേട്ടന്‍ രാജി വച്ച് പോയത് തെറ്റായ ഒരു തീരുമാനം തന്നെയാണ്. ഇതിലും വലിയ പദവികള്‍ ഗോപിയേട്ടന്‍ ആവശ്യപ്പെടാതെ തന്നെ ഗോപിയേട്ടന് പാര്‍ട്ടി നല്കിയിട്ടുണ്ട്, ഗോപിയേട്ടന്‍ വഹിച്ചിട്ടും ഉണ്ട്,
KSU ആലത്തൂര്‍ താലൂക്ക് പ്രസിഡന്‍റ്,
പാലക്കാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി (1979-1984)
പാലക്കാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍്റ് (1984-1988)
ആലത്തൂര്‍ MLA
(1991-1996)
തൊഴിലാളി യൂണിയന്‍ പ്രസിഡന്‍റ് - മാരിക്കോ, കാംക്കോ, റുബ്ഫില്ല etc. കഞ്ചിക്കോട്
(2002-2015)
പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി
(2002-2007)
പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍
(2007-2009)
എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു, കൂടാതെ
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് 25 വര്‍ഷക്കാലം പ്രസിഡന്‍്റ് ആയി ചുമതല നിര്‍വ്വഹിച്ചു
(1979-95, 2000-05, 2015-2020),
നിലവില്‍ KPCC എക്സിക്യൂട്ടീവ് മെമ്ബറായും, പരുത്തിപ്പുള്ളി ക്ഷീരോത്പാദന സഹകരണ സംഘം ഡയറക്ടറായും, പെരുങ്ങോട്ടുകുറിശ്ശി സഹകരണ ബാങ്ക് പ്രസിഡന്‍്റ് ആയും, ഗ്രാമപഞ്ചായത്തിന്‍്റെ ആറാം വാര്‍ഡ് മെമ്ബറായും ചുമതല നിര്‍വഹിക്കുന്നു!
ഗോപിയേട്ടന്‍്റെ ഭാഗത്ത് നിന്നും ചിന്തിക്കുമ്ബോള്‍ ഗോപിയേട്ടന്‍ ഇപ്പോള്‍ എടുത്ത തീരുമാനം ചിലപ്പോള്‍ ശരി എന്നു തോന്നാം. എന്നാല്‍ ഞങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല, ഒരു കോണ്‍ഗ്രസ്സുക്കാരനായ ഗോപിയേട്ടനെ മാത്രമേ ഞങ്ങള്‍ക്ക് അംഗീകരിക്കാനും കഴിയൂ! ഗോപിയേട്ടന്‍ എപ്പോളും പറയാറുള്ള പോലെ പാര്‍ട്ടിയാണ് വലുത് മറിച്ചുള്ളതെല്ലാം താല്കാലികം മാത്രമാണ്,
അതെ പാര്‍ട്ടിയാണ് നമ്മുക്ക് ഇപ്പോള്‍ വലുത്!
പാര്‍ട്ടി ഒരു സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പോകുന്ന ഈ സമയത്ത് ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും, നേതാക്കന്മാരും പാര്‍ട്ടിയെ അനുസരിക്കാന്‍ കൂടി തയ്യറാകണം, പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. ഗോപിയേട്ടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ 'പിണറായിയുടെ ചെരുപ്പ് നക്കല്‍' ഞങ്ങളെ കിട്ടില്ല, പെരുങ്ങോട്ടുകുറിശ്ശി കോണ്‍ഗ്രസ്സ് ഭരണസമിതി 5 കൊല്ലം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും, പുതിയ നേതൃത്വം ഉടന്‍ തന്നെ ഉണ്ടാകും!
ഈ കൊടിയ്ക്ക് താഴെയാണ് ഞാനും, എനിക്ക് എന്‍റെ പാര്‍ട്ടിയാണ് വലുത്!

No comments