18നു മുകളിലുള്ള എല്ലാവരും ഒരാഴ്ചയ്ക്കകം ആദ്യ ഡോസ് കൊവിഡ് വാക്സിനെടുക്കണമെന്ന്
18നു മുകളിലുള്ള എല്ലാവരും ഒരാഴ്ചയ്ക്കകം ആദ്യ ഡോസ് കൊവിഡ് വാക്സിനെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ഇതിനായി തൊട്ടടുത്തുള്ള ആരോഗ്യസ്ഥാപനവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍ നല്‍കുന്നത് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രണ്ടാം ഡോസിനു സമയമായവരും ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു വാക്‌സിന്‍ സ്വീകരിക്കണം. ഗര്‍ഭിണികളുടെ വാക്സിനേഷന്‍ ഉര്‍ജിതമാക്കും. ഗര്‍ഭാവസ്ഥയുടെ ഏതുഘട്ടത്തിലും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം. കൊവിഡ് വാക്സിന്‍ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമാണെന്നും ഡി.എം.ഒ പറഞ്ഞു.

No comments