സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍ത്താല്‍ വിളംബരം ചെയ്യും.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാകും ഹര്‍ത്താല്‍.
പത്ത് മാസമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവെയ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ എല്ലാ തെരുവുകളിലും കോവിഡ് പ്രോേട്ടാകോള്‍ പാലിച്ച് പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍ത്താല്‍ വിളംബരം ചെയ്യും. വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമിതി പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍, സെക്രട്ടറി എളമരം കരീം, കണ്‍വീനര്‍ കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

No comments