രാജസ്ഥാനിലും വൻ മാറ്റം വരുന്നു..!! സചിന് പൈലറ്റുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച..!! മാറ്റങ്ങൾ ഇങ്ങനെ..
പഞ്ചാബിനു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചകള്‍.
രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ തനിക്ക് കൂടുതല്‍ പരിഗണന കിട്ടുന്ന വിധമുള്ള അഴിച്ചുപണി ആവശ്യപ്പെടുന്ന യുവനേതാവ് സചിന് പൈലറ്റുമായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തി.
പഞ്ചാബിലെന്നപോലെ രാജസ്ഥാനില്‍ മുഖ്യമന്ത്രി മാറ്റം ഉണ്ടാവില്ല. സംസ്ഥാനത്തെ സാഹചര്യം വ്യത്യസ്തവും അശോക് ഗെഹ്ലോട്ട് കൂടുതല്‍ കരുത്തനുമാണ്. എന്നാല്‍, അദ്ദേഹവുമായി കൊമ്ബുകോര്‍ത്ത സചിെന്റ സമ്മര്‍ദങ്ങള്‍ മുന്‍നിര്‍ത്തി മന്ത്രിസഭ പുനഃസംഘടന ഉടനെ ഉണ്ടാകും.
സചിനെ അനുനയിപ്പിക്കുന്നതിെന്റ ഭാഗമായി, അദ്ദേഹം പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിെന്റ പാര്‍ട്ടി ചുമതല ഏറ്റെടുക്കണമെന്നാണ് രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ച താല്പര്യം. എന്നാല്‍ സചിന് സമ്മതം മൂളിയിട്ടില്ല. ഇതിനിടെ, പഞ്ചാബിലെ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ചരണ്‍ജിത്സിങ് ചന്നിയെ വീണ്ടും ഡല്‍ഹിക്ക് വിളിപ്പിച്ചു.
കഴിഞ്ഞദിവസം ഡല്ഹിയിെലത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി ചണ്ഡിഗഢിലേക്ക് മടങ്ങിയ മുഖ്യമന്ത്രി, അവിടെ എത്തിയതിനു തൊട്ടുപിന്നാലെയാണ് വീണ്ടും വിളിപ്പിച്ചത്. നവ്ജോത്സിങ് സിദ്ദുവിെന്റ നിര്‍ദേശങ്ങള്‍ക്ക് കൂടുതല്‍ വഴങ്ങേണ്ടിവരുമെന്നാണ് സൂചന.
മുന്‍ പി.സി.സി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ മന്ത്രിസഭയില്‍ ചേരുന്നതിന് സമ്മതിച്ചിട്ടില്ല. അതേസമയം, ചന്നിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

No comments