Breaking News

പുതിയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുല്ലപ്പള്ളി.., സ്ലോട്ട് വച്ച്‌ കെപിസിസി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ല..!! അങ്ങനെ വന്നാൽ..

 


കെ.പി.സി.സി അധ്യക്ഷനെ കാണാന്‍ സ്ലോട്ട് എടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

താനാര്‍ക്കും സ്ലോട്ട് കൊടുക്കാറില്ല. തന്നെ കാണാന്‍ സമയം കൊടുക്കുന്നവര്‍ക്ക് അവര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ താന്‍ തയ്യാറാകും. മുല്ലപ്പള്ളിയുമായുള്ള പ്രശ്‌നം താന്‍ സംസാരിച്ചു തീര്‍ത്തോളാമെന്നും സുധാകരന്‍ പറഞ്ഞു.

ഫോണ്‍വിളിച്ചാല്‍ മല്ലപ്പള്ളി എടുക്കാനില്ലെന്ന സുധാകരന്റെ പരാമര്‍ശത്തിനാണ് സ്ലോട്ട് നിശ്ചയിച്ച്‌ കാണേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ വന്നാല്‍ കെ.പി.സി.സി അധ്യക്ഷനെ കാണുന്ന അവസാന ആളായിരിക്കും താനെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

No comments