ക്യാപ്റ്റൻ ഇനി എങ്ങോട്ട്..?? ഉപേക്ഷിക്കുമോ കോൺഗ്രസ് ബന്ധം..?? ഒട്ടേറെ രാഷ്ട്രീയ സാധ്യതകൾ മുന്നിലുണ്ടെന്ന് അമരീന്ദർ..
പഞ്ചാബിലെ കോണ്‍ഗ്രസിെന്റ വിജയമുഖമാണ് കഴിഞ്ഞദിവസം പടിയിറങ്ങിയ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പ്രാദേശിക നേതൃത്വങ്ങളില്‍ ഏറ്റവും കരുത്തുറ്റ നേതാവ്. ശിരോമണി അകാലിദളിനോടും ഡല്‍ഹിക്കുശേഷം അടുത്ത തട്ടകമായി പഞ്ചാബിനെ കണ്ട ആം ആദ്മി പാര്‍ട്ടിയോടും ശക്തമായി പോരടിച്ചാണ് 2017ല്‍ കോണ്‍ഗ്രസിനെ അമരീന്ദര്‍ വിജയ കിരീടത്തിലെത്തിച്ചത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടപ്പോഴും പഞ്ചാബില്‍ പാര്‍ട്ടി കരുത്തോടെ നിന്നത് അമരീന്ദറിെന്റ മികവുെകാണ്ടാണെന്ന് പാര്‍ട്ടിയിലെ എതിരാളികളും സമ്മതിക്കും.
ഇതിനിടെയാണ് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ 50ഓളം എം.എല്‍.എമാരടക്കമുള്ള കോണ്‍ഗ്രസ് സംസ്ഥാന സമിതി മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി സോണിയ ഗാന്ധിയെ കാണുന്നത്. ഇതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ കലഹം മൂര്‍ച്ഛിച്ചു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് ബി.ജെ.പി വിട്ട് നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേരുന്നത്. സിദ്ദുവിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന് അഭ്യൂഹം പ്രചരിച്ചെങ്കിലും കാബിനറ്റ് മന്ത്രി പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇത് അമരീന്ദറിനും സിദ്ദുവിനും ഇടയില്‍ അകല്‍ച്ച വര്‍ധിപ്പിച്ചു.
പാര്‍ട്ടി അധികാരത്തിലെത്തി രണ്ടു വര്‍ഷം തികഞ്ഞപ്പോള്‍ നടന്ന മന്ത്രിസഭ പുനഃസംഘടനയില്‍ സിദ്ദുവില്‍നിന്ന് സുപ്രധാന വകുപ്പുകള്‍ എടുത്തുമാറ്റി. തുടര്‍ന്ന് അദ്ദേഹം മന്ത്രിസഭയില്‍നിന്നും രാജിവെച്ചു. ഇത് ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ച കൂട്ടി. രാഹുല്‍ ഗാന്ധി നടത്തിയ സമവായ ചര്‍ച്ചയെ തുടര്‍ന്ന് സിദ്ദുവിനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കി. സിങ്ങിെന്റ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇത്. ഇരുവര്‍ക്കുമിടയിലെ കലഹമാണ് ഒടുവില്‍ സിങ്ങിെന്റ രാജിയില്‍ കലാശിച്ചിരിക്കുന്നത്.
പട്യാലയിലെ പരേതനായ മഹാരാജ യാദവീന്ദ്ര സിങ്ങിെന്റ മകനായ അമരീന്ദര്‍, ഡെറാഡൂണിലെ ഡൂണ്‍ സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഖടക്വാസ്ലയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്ന് 1963ല്‍ ബിരുദം നേടി. ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായ അദ്ദേഹം ഇന്തോ-തിബത്തന്‍ അതിര്‍ത്തിയില്‍ രണ്ടു വര്‍ഷം സേവനം ചെയ്തു. രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായ സിങ്ങിെന്റ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത് 1980ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്. 1984ലെ ഓപറേഷന് ബ്ലൂസ്റ്റാറിെന്റ ഭാഗമായി സുവര്‍ണ ക്ഷേത്രത്തില്‍ സൈന്യം പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം എം.പി സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസും വിട്ടു.
1985 ആഗസ്റ്റില്‍ അകാലിദളില്‍ ചേര്‍ന്ന് മത്സരിച്ച് പഞ്ചാബ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അമൃത്സറില്‍നിന്ന് മത്സരിച്ച സിങ് ബി.ജെ.പിയുടെ അരുണ്‍ ജെയ്റ്റ്ലിയെ ഒരു ലക്ഷത്തിലധികം വോട്ടിെന്റ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിെന്റ ഓര്‍മക്കുറിപ്പുകള്‍ ഉള്‍പ്പെടെ ഒന്നിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

No comments