ക്യാപ്റ്റൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു..!! സിധു കഴിവുകെട്ടവന്‍, മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് അമരീന്ദര്‍ സിങ്..!! ബിജെപിയിൽ നിന്നും വന്ന സിദ്ധു പാർട്ടിയെ..
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്ജോത് സിങ് സിധുവിനെതിരെ പോര് കനപ്പിച്ച് അമരീന്ദര്‍ സിങ്.
സിധു കഴിവ്കെട്ടയാളാണെന്നും മുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അമരീന്ദര്‍ പറഞ്ഞു.
'നവ്ജോത് സിങ് സിധു ഒരു കഴിവില്ലാത്ത ആളാണ്, അവന്‍ ഒരു ദുരന്തമാകാന്‍ പോകുന്നു. അടുത്ത മുഖ്യമന്ത്രിയായി അവന്‍റെ പേര് ഉയര്‍ന്നാല്‍ ഞാന്‍ എതിര്‍ക്കും. അദ്ദേഹത്തിന് പാകിസ്താനുമായി ബന്ധമുണ്ട്. അത് രാജ്യസുരക്ഷക്ക് ഭീഷണിയാകും' - മുന്‍ മുഖ്യമന്ത്രിയായ അമരീന്ദര്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ് ശനിയാഴ്ച രാജി വെച്ചത്. താന്‍ അപമാനിക്കപ്പെട്ടുവെന്നും ഹൈക്കമാന്‍ഡിന് വിശ്വാസമുള്ള ആരെയും മുഖ്യമന്ത്രിയാക്കാമെന്നും രാജ്ഭവന് പുറത്ത് വെച്ച് അമരീന്ദര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരുമെന്നും അനുയായികളോട് ആലോചിച്ച ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തിന് പിന്നാലെയാണ് രാജി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഹൈക്കമാന്‍ഡ് അമരീന്ദറിനോട് മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചതെന്നാണ് സൂചന. അമരീന്ദറിന്‍റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. കര്‍ഷക സമരത്തിനെതിരെ അമരീന്ദര്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഹൈകമാന്‍ഡിന്‍റെ അതൃപ്തി സമ്ബാദിച്ചിരുന്നു.
ഇത്രയും അപമാനങ്ങള്‍ സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് അമരീന്ദര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. 'ഇത്തരത്തിലുള്ള അപമാനം സഹിച്ച് മതിയായി, മൂന്നാം തവണയാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അപമാനങ്ങള്‍ സഹിച്ച് ഇനിയും പാര്‍ട്ടിയില്‍ തുടരാനാകില്ല' -അമരീന്ദര്‍ സോണിയയെ അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
നിരവധി എം.എല്‍.എമാര്‍ അമരീന്ദറിന്‍റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. പുതിയ നേതൃത്വം സംസ്ഥാനത്ത് വേണമെന്നാണ് ആവശ്യം. കൂടാതെ നവ്ജ്യോത് സിങ് സിദ്ദുവും അമരീന്ദറിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സുനില്‍ ജാക്കര്‍, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് തലവന്‍ പ്രതാപ് സിങ് ബജ്വ, രവ്നീത് സിങ് ബിട്ടു തുടങ്ങിയ പേരുകളാണ് പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.

No comments