തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പഞ്ചാബ് മുഖ്യമന്ത്രിയെ മറ്റിയേക്കും..!! സിദ്ധു വിന് വേണ്ടി ഭൂരിപക്ഷം എംഎൽഎമാർ..!! വിട്ട് കൊടുക്കാതെ ക്യാപ്റ്റനും..
ആഭ്യന്തര കലാപം രൂക്ഷമായ പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുറത്തേക്ക്.
അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍്ററി പാര്‍ട്ടി യോഗം ഇന്നു ചേരും. യോഗം പുതിയ ലീഡറെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. ഭൂരിഭാഗം എംഎല്‍എമാരും പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവിനൊപ്പമാണെന്നാണ് സൂചന.
ഇന്നു വൈകുന്നേരം 5 മണിക്കാണ് എംഎല്‍എമാരുടെ യോഗം ചേരുക. പഞ്ചാബിന്‍്റെ ചുമതലയുള്ള എഐസിസി പ്രതിനിധി ഹരീഷ് റാവത്തിന്‍്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. കഴിഞ്ഞ ദിവസം 40 എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് ക്യാപ്റ്റനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ഇതിനു പിന്നാലെ മന്ത്രിമാരും വിമത സ്വരം ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് അടിയന്തരമായി സിഎല്‍പി യോഗം ചേരാന്‍ തീരുമാനിച്ചത്. ഇന്നത്തെ യോഗത്തില്‍ പുതിയ പാര്‍ലമെന്‍്ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കുന്ന സാഹചര്യമുണ്ടായാല്‍ നവജ്യോത് സിങ് സിദ്ധുവിനാകും സാധ്യത. സിദ്ധുവിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ഹൈക്കമാന്‍ഡിനും എതിര്‍പ്പില്ല. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ എടുക്കുന്ന നിലപാടും നിര്‍ണായകമാണ്.
ക്യാപ്റ്റനും തനിക്കൊപ്പമുള്ള എംഎല്‍എമാരെ ഇറക്കി ശക്തിപ്രകടനത്തിനുള്ള ശ്രമത്തിലാണ്. അതിനിടെ ഇപ്പോഴത്തെ തര്‍ക്കം തുടരുന്നത് പാര്‍ട്ടിക്ക് ഗുണമല്ലന്നു തന്നെയാണ് പ്രവര്‍ത്തക പക്ഷം. അടുത്ത ഫെബ്രുവരിയിലാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്.

No comments