കെ.പി. അനില്‍കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.
കോണ്‍ഗ്രസ് വിട്ട മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അനില്‍ കുമാര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയോട് നന്ദികേട് കാണിച്ചാണ് പോയതെന്ന് സുധാകരന്‍ പറഞ്ഞു.
ഇത്രമാത്രം കാര്യങ്ങള്‍ ചെയ്ത പാര്‍ട്ടിയില്‍ നിന്നാണ് ഇന്നലെ വരെ ചവിട്ടിയരച്ച സി.പി.എമ്മിലേക്ക് പോയത്. ഒരു അനുയായിയുടെ പോലും പിന്തുണയില്ലാത്ത നേതാവ് കോണ്‍ഗ്രസിന് ഭാരമാണ്. അത്തരക്കാര്‍ പാര്‍ട്ടിക്ക് മാലിന്യവും ബഹിഷ്കരിക്കേണ്ട അജീര്‍ണതയുമാണ്. പുറത്ത് പോയവരോടൊപ്പം ആരും പോയിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്ന് കെ.പി. അനില്‍ കുമാറും ജി. രതികുമാറും സി.പി.എമ്മിലേക്ക് പോയതിനെ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നൂറ് പ്രവര്‍ത്തകരുമായി മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നവരെയാണ് നേതാവ് എന്ന് വിളിക്കേണ്ടതെന്നാണ് സുധാകരന്‍ പറഞ്ഞത്.
എ.കെ.ജി സെന്‍ററിലേക്ക് കേറി പോകുമ്ബോള്‍ കൈ ചുമലില്‍വെക്കാന്‍ ഒരു സഹപ്രവര്‍ത്തകന്‍ കൂടെ ഇല്ലായിരുന്നുവെന്ന് സി.പി.എമ്മിലേക്ക് പോയവര്‍ ഒാര്‍ക്കണം. നിലവില്‍ കോണ്‍ഗ്രസില്‍ വിട്ട് പോയവരുടെ കൂടെ ആരും പോയിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് നേതാവല്ല മറിച്ച് ഒരു കോണ്‍ഗ്രസുകാരനാണ് പോയതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസില്‍ വരുന്ന മാറ്റത്തിനും പരിവര്‍ത്തനത്തിനും തടസം നില്‍കുന്ന ഒരുപാട് മാലിന്യങ്ങളെ പുറത്തേക്ക് തള്ളും. അത്തരം മാലിന്യങ്ങളെ എടുക്കുന്നത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

No comments