മോദിയുടെ ജന്മദിനത്തിൽ വാക്സിൻ എടുത്തത് രണ്ടരക്കോടി പേര്
കോവിന്‍ പോര്‍ട്ടലിലെ കണക്ക് അനുസരിച്ച് വൈള്ളിയാഴ്ച രണ്ടര കോടി ആളുകള്‍ രാജ്യത്ത് വാക്സീന്‍ സ്വീകരിച്ചിട്ടുണ്ട്. രാത്രി 12 മണി കഴിഞ്ഞപ്പോള്‍ കോവിന്‍ പോര്‍ട്ടലിലെ കണക്ക് പ്രകാരം സെപ്തംബര്‍ 17ന് 2,50,10,390 പേരാണ് കൊവിഡിനെതിരെ രാജ്യത്ത് വാക്സിനെടുത്തത്.
ജൂണ്‍ മാസത്തില്‍ തങ്ങളുടെ 2.47 കോടി പൗരന്‍മാര്‍ക്ക് വാക്സീന്‍ നല്‍കിയ ചൈനയാണ് ഇതിന് മുന്‍പ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പേരെ വാക്സീന്‍ ചെയ്ത രാജ്യം. ഈ റെക്കോഡാണ് ഇന്ത്യ പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തില്‍ പിന്നിട്ടത്.
റെക്കോര്‍ഡ് വാക്സിനേഷനില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിമാനമേകുന്നതാണ് വാക്സിനേഷനിലെ റെക്കോര്‍ഡ് ദിനമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

No comments