Breaking News

"ഇനി നല്ല കുട്ടിയായി നിൽക്കാം" ; ശിവദാസൻ നായർ സുധാകരനോട് മാപ്പ് പറഞ്ഞു..!! സസ്പെന്‍റ് ചെയ്ത കെ. ശിവദാസന്‍ നായരെ കോണ്‍​ഗ്രസ് തിരിച്ചെടുത്തു..!! ഉമ്മൻ ചാണ്ടിയുടെ..

 


അച്ചടക്ക ലംഘനത്തിന് സസ്പെന്‍റ് ചെയ്ത മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ. ശിവദാസന്‍ നായരെ കോണ്‍​ഗ്രസ് തിരിച്ചെടുത്തു. കെ.പി.സി.സി നല്‍കിയ നോട്ടീസിന് കെ. ശിവദാസന്‍ നായര്‍ നല്‍കിയ മറുപടി തൃപ്തികരമായതിനാലും അതോടൊപ്പം അദ്ദേഹം തെററിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തിരിച്ചെടുത്തിരിക്കുന്നത്.

സസ്‌പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ അറിയിച്ചിരിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്‍കാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു.

നേതാക്കള്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കെ. സുധാകരനെ കണ്ട് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് വേഗത്തില്‍ നടപടിയെടുത്തത് എന്നാണറിയുന്നത്. ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച്‌ സ്വകാര്യ ചാനലിലെ ചര്‍ച്ചക്കിടെ കെ.പി അനില്‍കുമാര്‍ നടത്തിയ രൂക്ഷവിമര്‍ശനത്തെ പിന്തുണച്ചതിനാണ് ശിവദാസന്‍ നായര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തത്. ഇതോടൊപ്പം സസ്പെന്‍റ് ചെയ്ത കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.

സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്ന് ശിവദാസന്‍ നായര്‍ പ്രതികരിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തുടര്‍ന്നും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

No comments