Breaking News

'എന്റെ മുന്‍ സുഹൃത്ത്, ഞങ്ങള്‍ വീണ്ടും ഒരുമിച്ചാല്‍ ഭാവി സുഹൃത്ത്'..!! അഭ്യൂഹങ്ങള്‍ക്ക് തിരി കൊളുത്തി ഉദ്ധവ് താക്കറെയുടെ പരാമര്‍ശം..

 


മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ 'ഭാവിയിലെ സുഹൃത്ത്' പരാമര്‍ശത്തെ കുറിച്ച്‌ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു.

ഔറംഗബാദില്‍ നടന്ന പരിപാടിയിലാണ് ബിജെപി നേതാവും റെയില്‍വേ സഹമന്ത്രിയുമായ റാവുസാഹേബ് ദാന്‍ഡെയെ 'ഭാവിയിലെ സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചത്.എന്റെ മുന്‍ സുഹൃത്ത്, ഞങ്ങള്‍ വീണ്ടും ഒരുമിച്ചാല്‍ ഭാവി സുഹൃത്ത്' എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകള്‍.

ഉദ്ധവ് താക്കറെയുടെ പരാമര്‍ശം കേള്‍ക്കാന്‍ സുഖമുണ്ടെന്നും രാഷ്ട്രീയത്തില്‍ ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ഏറെക്കാലത്തിനു ശേഷം പഴയ സുഹൃത്തിനെക്കണ്ടപ്പോള്‍ നടത്തിയൊരു തമാശ മാത്രമാണ് ഇതെന്നു ഉദ്ധവ് പിന്നീടു പ്രതികരിച്ചു. 2019ലാണ് വര്‍ഷങ്ങള്‍ നീണ്ട സഖ്യം ബിജെപിയും ശിവസേനയും അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യത്തിന് തടസ്സമായത്. ജൂണില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു.

No comments