ശശി തരൂരിനെ കഴുതയെന്ന് വിളിച്ച കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ക്ഷമാപണം ഓണ്‍ലൈനായി..!! നേരില്‍ കണ്ട് മാപ്പ് പറയാന്‍ പാര്‍ട്ടി ദേശീയ നേതാവ്..!! മുതിർന്ന നേതാക്കൾ ഒന്നിച്ചപ്പോൾ...
ഹൈദരാബാദില്‍ ഈയടുത്ത് സന്ദര്‍ശനം നടത്തിയ ശശി തരൂര്‍ എം പിയെ കഴുതയെന്ന് വിളിച്ച തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് എ രേവന്ത് റെഡ്ഡി ഒടുവില്‍ മാപ്പ് പറഞ്ഞു.
തന്റെ വാക്കുകള്‍ കൊണ്ട് തരൂരിന് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് രേവന്ത് റെഡ്ഡി ട്വിറ്ററില്‍ കുറിച്ചു. തെലങ്കാന പ്രസിഡന്റിന്റെ ക്ഷമാപണം സ്വീകരിക്കുന്നുവെന്നും നിര്‍ഭാഗ്യമായ ആ സംഭവം മറക്കാനാണ് തനിക്ക് ആഗ്രഹമെന്ന് തരൂരും വ്യക്തമാക്കി. എന്നാല്‍ ട്വിറ്ററിലൂടെയല്ല മറിച്ച് തരൂരിനെ നേരില്‍ കണ്ട് ക്ഷമാപണം നടത്തുന്നതാണ് മാന്യതയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മനീഷ് തെവാരി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ എത്തിയ തരൂര്‍, തെലങ്കാന മന്ത്രിയും ടി ആര്‍ എസിന്റെ നേതാവുമായ കെ ടി രാമറാവുവിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തരൂര്‍ എതിര്‍ പാര്‍ട്ടിയുടെ നേതാവിനെ കാണുകയും പ്രശംസിച്ച് സംസാരിച്ചതുമാണ് രേവന്തിനെ ചൊടിപ്പിച്ചത്. തരൂര്‍ ഒരു കഴുതയാണെന്നും കോണ്‍ഗ്രസിന് ബാദ്ധ്യതയായ തരൂരിനെ എത്രയും വേഗം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും രേവന്ത് ആവശ്യപ്പെട്ടു. തരൂരും രാമ റാവുവും തമ്മില്‍ ഇംഗ്ളീഷില്‍ എന്തെങ്കിലും സംസാരിച്ചുവെന്ന് വച്ച് തെലങ്കാനയിലെ പ്രശ്നങ്ങള്‍ ഒന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

No comments