കേരളത്തിലെ കെസി വേണുഗോപാൽ ആയിരുന്നു കെപി അനില്‍കുമാർ..!! മുല്ലപ്പള്ളിയുടെ വിശ്വസ്തൻ..!! കെപിസിസി ഓഫീസിന്റെ താക്കോൽ പോലും കയ്യിൽ..!! നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ സീറ്റ് കിട്ടിയില്ല..!! ഒടുവിൽ ആശാന്റെ പണിയും പോയപ്പോൾ..
കെ.പി. അനില്‍ കുമാര്‍ സി.പി.എമ്മിലേക്ക് ചേക്കേറിയത് സ്വന്തം തട്ടകമായ കോഴിക്കോട്ടു പോലും തുടര്ചലനമുണ്ടാക്കില്ലെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതാക്കളും അണികളും.
പാര്‍ട്ടിയുടെ പതിവ് അനുയായി വൃന്ദമില്ലാത്ത നേതാവാണ് അനില്‍ കുമാറെന്നാണ് നേതൃപക്ഷം. കടുംപിടിത്തങ്ങളും മുഖംനോക്കാതെയുള്ള പ്രതികരണങ്ങളും പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് നീരസമുണ്ടാക്കാറുമുണ്ട്.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാത്ത, അധ്വാനിക്കാത്ത നേതാവാണ് അനില്‍ കുമാറെന്നും ഈ പിരിഞ്ഞുപോക്ക് പാര്‍ട്ടിക്ക് പോറേലല്പിക്കില്ലെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. െക.എസ്.യു കാലം മുതല്‍ ഉത്തരവാദപ്പെട്ട ചുമതലകളില്‍ അനില്‍ കുമാറിനെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.
കെ.എസ്.യുവിെന്റ ജില്ല ട്രഷററും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കുറച്ചുനാള്‍ രാഷ്ട്രീയം വിട്ട് അഭിഭാഷകജോലിയിലേക്ക് തിരിഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസിെന്റ സഹഭാരവാഹി പോലുമാകാതെ സംസ്ഥാന പ്രസിഡന്റാകാനുള്ള ഭാഗ്യമുണ്ടായ നേതാവു കൂടിയാണ്.
35 വയസ്സ് എന്ന പ്രായപരിധിയില്‍ തട്ടി എം.എം. നസീറിന് സ്ഥാനം കിട്ടാതായതോടെയാണ് ഐ ഗ്രൂപ്പിെന്റ നോമിനിയായി അനില്‍ കുമാറിന് യൂത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ അവസരമുണ്ടായത്. പിന്നീട് 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ശ്രീകൃഷ്ണപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. സി.പി.എമ്മിലെ കെ.എസ്. സലീഖയോട് 4348 വോട്ടിന് തോല്‍ക്കുകയായിരുന്നു.
2011ല്‍ െകായിലാണ്ടിയില്‍ 4139 വോട്ടിനും തോറ്റു. 2016ല്‍ െകായിലാണ്ടിയില്‍ വീണ്ടും സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിയെങ്കിലും രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായ എന്‍. സുബ്രഹ്മണ്യനു വേണ്ടി പിന്മാറി. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ സീറ്റ് പ്രതീക്ഷിച്ച് കിട്ടാതായത് മുതലുള്ള നീരസം പാരമ്യത്തിലെത്തിയത് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം കിട്ടാതായതോടെയാണ്. രമേശ് ചെന്നിത്തല, വി.എം. സുധീരന്, എം.എം. ഹസന് എന്നിവര്‍ െക.പി.സി.സി പ്രസിഡന്റായപ്പോള്‍ ജനറല്‍ സെക്രട്ടറിയാക്കിയതും അനില്‍ കുമാറിന് നല്കിയ സ്ഥാനമല്ലേയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റും ചോദിക്കുന്നു. വി.എം. സുധീരന് പ്രസിഡന്റായ സമയത്ത് കോഴിക്കോട്ടടക്കം ചില ഡി.സി.സി ഭാരവാഹികളെ ഇദ്ദേഹം നിയമിച്ചിരുന്നു. ഈ നേതാക്കളൊന്നും അനില്‍ കുമാറിനൊപ്പം നില്‍ക്കില്ല. നേരത്തേ സ്വന്തം രാഷ്ട്രീയ മേഖലയാക്കാന്‍ കരുതിയിരുന്ന െകായിലാണ്ടിയില്‍ ചില ബ്ലോക്ക്ഭാരവാഹികളുള്പ്പെടെയുള്ളവര് അനില്‍ കുമാറിനോട് മാനസിക അടുപ്പമുള്ളവരുണ്ട്. ഇവരും ഒപ്പം നില്‍ക്കില്ലെന്നാണ് സൂചന.

No comments