പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഡോ..?? എം.എല്‍.എമാര്‍ ഡല്‍ഹിയിൽ..!! നേതൃമാറ്റമെന്ന് സൂചന..
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിയും നേതൃമാറ്റമുണ്ടാകുമെന്ന് സൂചന. നേതൃമാറ്റത്തിനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഡസനിലധികം ഛത്തീസ്ഗഡ് എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തി
ഇതോടെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് രാഷ്ട്രീയവും ചൂടുപിടിക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് പിന്തുണ അറിയിക്കാനാണ് എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തിയതെന്നാണ് വിവരം. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ഛത്തീസ്ഗഡ് സന്ദര്‍ശനവുമായി ബന്ധെപ്പട്ടാണ് തങ്ങള്‍ ഡല്‍ഹിയിലെത്തിയതെന്ന് ചില എം.എല്‍.എമാര്‍ പ്രതികരിച്ചു.
16ഓളം എം.എല്‍.എമാരാണ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ തമ്ബടിച്ചിരിക്കുന്നത്. രാഹുല്‍ ഛത്തീസ്ഗഡ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. എല്ലാ എം.എല്‍.എമാര്‍ക്കും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശത്തിന്‍റെ പ്രയോജനം ലഭിക്കുന്നതിനായി സന്ദര്‍ശന ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംസ്ഥാന ചുമതലയുള്ള പി.എല്‍. പുനിയയോട് അഭ്യര്‍ഥിക്കാന്‍ എത്തിയതാണെന്ന് എം.എല്‍.എ ബ്രിഹസ്പത് സിങ് പറഞ്ഞു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് പിന്തുണ അറിയിക്കാന്‍ എത്തിയതാണോയെന്ന ചോദ്യത്തിനും എം.എല്‍.എമാര്‍ പ്രതികരിച്ചു. 'ഞങ്ങളുടെ പാര്‍ട്ടിക്ക് 70 എം.എല്‍.എമാരുണ്ട് (90 അംഗ നിയമസഭയില്‍). ഇതില്‍ 60 എം.എല്‍.എമാരും പുനിയയോട് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ തീരുമാനിക്കുേമ്ബാള് എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രിയും നന്നായി പ്രവര്ത്തിക്കുേമ്ബാള് നേതൃമാറ്റത്തിന്‍റെ ആവശ്യമില്ല' -എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ടി.എസ്. സിങ്ങ് ഡിയോയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുമായി ബന്ധെപ്പട്ട ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. അവര്‍ പരസ്പരം ബഹുമാനിക്കുന്നുവെന്നും ഒരേ വേദി പങ്കിട്ടുവെന്നും അദ്ദേഹം പറഞ്ഞു. 'പഞ്ചാബിലെ സാഹചര്യത്തോട് സമാനമല്ല ഛത്തീസ്ഗഡിലേത്. ഒരു നേതാവിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം പാര്‍ട്ടിയെയും ഹൈകമാന്‍ഡിനെയും സര്‍ക്കാറിനെയും അപകടത്തിലാക്കില്ല' -ആരെയും പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.
2021 ജൂണില്‍ ബാഗല്‍ സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയതോടെ നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ പകുതി കാലാവധി പൂര്ത്തിയാക്കുേമ്ബാള് നേതൃമാറ്റമുണ്ടാകുമെന്ന് ഹൈകമാന്‍ഡ് 2018ല്‍ ഉറപ്പുനല്‍കിയിരുന്നതായി സിങ് ഡിയോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പി.എല്‍. പുനിയ സിങ്ങിന്‍റെ അവകാശ വാദം നിഷേധിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ ആഭ്യന്തര കലഹം നിലനില്‍ക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

No comments