Breaking News

യെച്ചൂരിയുടെ കസേരയില്‍ കോടിയേരിയെ ഇരുത്താന്‍ കേരള ഘടകത്തിന്റെ പ്ലാന്‍..!! ഇതോടെ പാര്‍ട്ടിയില്‍ ദേശീയ തലത്തിലും പിണറായി അജയ്യനാകും..!! അണിയറ നീക്കങ്ങള്‍ ശക്തം..

 


സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കാനിരിക്കെ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് സീതാറാം യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ആരുവരും എന്നാണ്.

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസോടെ സി.പി.എം അടിമുടി മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളാഘടകം കോടിയേരി ബാലകൃഷ്ണനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടാനുള്ള അണിയറ നീക്കങ്ങള്‍ ഇതിനകം തുടങ്ങിയെന്നാണ് സൂചന. ഇതോടെ സംസ്ഥാന തലത്തില്‍ മാത്രമല്ല അഖിലേന്ത്യാ തലത്തിലും പിണറായി അജയ്യനാകും. രണ്ട് ഘട്ടം പൂര്‍ത്തിയാക്കിയ സീതാറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്തിയെ പറ്റൂ. രാജ്യത്ത് പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതുകൊണ്ട് പിണറായിയെ തള്ളിക്കളയാനും പറ്റില്ല.

ബംഗാളിലും ത്രിപുരയിലും സി.പി.എം തങ്ങളുടെ അസ്തിത്വം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ വളരെ ദുര്‍ബലമാണ് ഇരുസംസ്ഥാനങ്ങളിലെയും നേതാക്കളുടെ സ്ഥിതി. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ പിടിമുറുക്കാനാണ് പിണറായിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശ്രമിക്കുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എ വിജയരാഘവന്‍ തുടരുമെന്നത് ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കെതിരെ കടുത്ത വിമര്‍ശനം വിവിധ കോണുകളില്‍ നിന്നുമുയരാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അഖിലേന്ത്യാ നേതൃത്വത്തില്‍ നിന്ന് ചുവപ്പുകൊടി ഉയരാതിരിക്കാന്‍ തങ്ങളുടെ സ്വന്തം പക്ഷക്കാരനായ കോടിയേരി അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തു വരുന്നത് ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും കണക്കുകൂട്ടല്‍.

ദേശീയ തലത്തില്‍ കോടിയേരിക്ക് ബദലായി വൃന്ദാകാരാട്ടിന്റെ പേരും ഉയരുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും പിന്നീട് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ശക്തമായി നയിക്കാന്‍ ദേശീയ തലത്തില്‍ വൃന്ദയുടെ നേതൃത്വത്തിന് കഴിയുമെന്ന വാദമാണ് ഇതിന് പിന്നില്‍. കേരളത്തില്‍ കെ.കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട സംഭവത്തില്‍ വൃന്ദ നടത്തിയ ചില പരാമര്‍ശങ്ങള്‍ പിണറായിയില്‍ നീരസമുണ്ടാക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

കോടിയേരി അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതിനെതിരെ നിശബ്ദപ്രചരണം ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം നേതാക്കള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. കോടിയേരിയുടെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരി കള്ളപ്പണ കേസില്‍ ജയിലില്‍ കഴിയുകയാണ്. ഇതാണ് പിണറായി വിരുദ്ധശക്തികള്‍ ഉയര്‍ത്തിക്കാട്ടുക. ദേശീയ തലത്തില്‍ സി.പി.എമ്മിനെ അടിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇതൊരു ആയുധമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മക്കള്‍ ചെയ്യുന്ന കുത്സിത പ്രവൃത്തികള്‍ക്ക് നേതാക്കള്‍ ഉത്തരവാദികളല്ലെന്ന നിലപാട് സി.പി.എം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതു എത്രകണ്ട് ദേശീയ തലത്തില്‍ വിലപ്പോവുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഭാഷാ വിഷയവും കോടിയേരിക്ക് നെഗറ്റീവാണ്. എന്തുതന്നെയായാലും കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്രിയിലേക്ക് കൂടുതല്‍ പേരുണ്ടാകുമെന്നത് വസ്തുതയാണ്. മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രകമ്മറ്റിയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച്‌ ജയിച്ച റിയാസ് മന്ത്രിയായത് നല്‍കുന്ന സൂചനയും മറ്റൊന്നല്ല.

No comments