Breaking News

ആ ഒരു സംഭവം കോണ്‍ഗ്രസിന് ഉണ്ടാക്കിയത് വലിയ നാണക്കേട്..!! ഇനി പതുങ്ങി നടന്നാലും പണി ഉറപ്പ്, പ്രസിഡന്റ് എല്ലാം കാണും..

 


ഡി.സി.സി ഓഫീസില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. ഓഫീസിന് പുറത്തും അകത്തുമായി നാല് കാമറകളാണ് സ്ഥാപിച്ചത്.

ദൃശ്യങ്ങള്‍ ഡി.സി.സി പ്രസിഡന്റിന്റെ മുറിയിലിരുന്ന് കാണുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ ഡി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയ സംഭവം പാര്‍ട്ടിക്ക് വലിയ നാണക്കേടായതോടെയാണ് സി.സി.ടി.വി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

കരിങ്കൊടി സംഭവത്തില്‍ പാര്‍ട്ടിക്കുള്ളിലും പൊലീസിലും അന്വേഷണം നടക്കുകയാണ്. ഏബ്രഹാം മാത്യു പനച്ചിമൂട്ടിലിന്റെ നേതൃത്വത്തില്‍ മൂന്നംഗ പാര്‍ട്ടി കമ്മിറ്റി മൂന്ന് തവണ തെളിവെടുപ്പ് നടത്തി. കുറ്റക്കാര്‍ പാര്‍ട്ടിക്കാരാണെങ്കില്‍ പുറത്താക്കാനാണ് കെ.പി.സി.സിയില്‍ നിന്നുള്ള നിര്‍ദേശമെന്നറിയുന്നു.

ഡി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ച രാത്രിയില്‍ ഒരു വാഹനത്തില്‍ എത്തി അതിന്റെ മുകളില്‍ കയറി നിന്നാണ് കരിങ്കൊടി കെട്ടിയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ അന്വേഷണം തുട‌രുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും കാേള്‍ ലിസ്റ്റ് പ്രകാരവും പ്രതികളെ കണ്ടുപിടിക്കാന്‍ കഴിയുമെന്നാണ് ഒരു വിഭാഗം ഡി.സി.സി നേതാക്കള്‍ പറയുന്നത്.

No comments