Breaking News

കോണ്‍ഗ്രസില്‍ നിന്ന് ഇനി കുറച്ചു പേര്‍ കൂടി പുറത്തു പോകാനുണ്ടെന്ന് കെ മുരളീധരൻ..!! ഇപ്പോൾ പോകുന്നവരുടെ ഉദ്ദേശം..

 


കെപിസിസി നിര്‍വാഹക സമിതി‌ അംഗം പി വി ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തി.

കോണ്‍ഗ്രസില്‍ നിന്ന് ഇനി കുറച്ചു പേര്‍ കൂടി പുറത്തു പോകാനുണ്ടെന്നാണ് കെ മുരളീധരന്റെ പ്രതികരണം.

മോണ്‍സണ്‍ കേസിലും മുരളീധരന്‍ പ്രതികരിച്ചു.കെ സുധാകരന്‍ തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ഇക്കാര്യം പാര്‍ലമെന്‍റില്‍ എംപിമാര്‍ ആവശ്യപ്പെട്ടുവെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments