ലോക് ജനശക്തി പാര്‍ട്ടി..!! ചിരാഗിനും പശുപതിക്കും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പേരുകളും ചിഹ്നങ്ങളും അനുവദിച്ചു..
കടുത്ത രാഷ്ട്രീയ ഭിന്നിപ്പുകള്‍ക്ക് പിന്നാലെ ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) ഇനി രണ്ടു പേരുകളില്‍ അറിയപ്പെടും.
ചിരാഗ് പാസ്വാന്‍ പക്ഷവും ചിരാഗിന്‍റെ അമ്മാവനായ പശുപതി പരസ് പക്ഷവും ഇനി ലോക്ജനശക്തി പാര്‍ട്ടിയെന്ന് അറിയപ്പെടില്ല.
ചിരാഗ് പാസ്വാന്‍ പക്ഷം ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്), പശുപതി പക്ഷം രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയെന്നും അറിയപ്പെടും.
ഇരുപാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നം അനുവദിക്കുകയും ചെയ്തു. ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്)ക്ക് ഹെലികോപ്ടറും രാഷ്ട്രീയ േലാക് ജനശക്തി പാര്‍ട്ടിക്ക് തയ്യല്‍ മെഷീനുമാണ് ചിഹ്നമായി അനുവദിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷന്‍ ബീഹാര്‍ ചീഫ് ഇലക്ടറല്‍ ഓഫിസറെ അറിയിക്കുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പില്‍ ഇവ രണ്ട് പ്രാദേശിക പാര്‍ട്ടികളായി പരിഗണിക്കണമെന്ന് റിേട്ടണിങ് ഓഫിസറോട് നിര്‍ദേശിച്ചു. പാര്‍ട്ടി പിളര്‍ന്നതോടെ ചിരാഗ് പാസ്വാനും അമ്മാവന്‍ പശുപതി പരസും നേര്‍ക്കുനേര്‍ ഇനിമുതല്‍ തെരഞ്ഞെടുപ്പിനെ നേരിടും.
കഴിഞ്ഞവര്‍ഷം എല്‍.ജെ.പി നേതാവ് രാംവിലാസ് പാസ്വാന്‍ അന്തരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകന്‍ ചിരാഗ് പാസ്വാനും രാംവിലാസിന്‍റെ സഹോദരന്‍ പശുപതി പരസും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം വേണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ഒക്ടോബര്‍ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇരുകൂട്ടരും ഒൗദ്യോഗിക ചിഹ്നത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് രണ്ടുകൂട്ടര്‍ക്കും പുതിയ പേര് നല്‍കുകയും ചിഹ്നം അനുവദിക്കുകയും ചെയ്തത്.

No comments