Breaking News

ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത് നിരവധി പദവികൾ കിട്ടിയ വ്യക്തി..!! വയസ്സാൻ കാലത്ത് പാർട്ടി വിടുന്ന നേതാക്കളുടെ ലക്ഷ്യമെന്ത്..??

 


കോണ്‍ഗ്രസില്‍ നിന്ന് പ്രധാന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവും ഒടുവില്‍ കെ പി സി സി നിര്‍വാഹക സമിതി അംഗവും വയനാട് മുന്‍ ഡി സി സി പ്രസിഡന്‍്റുമായ പി വി ബാലചന്ദ്രനാണ് പാര്‍ട്ടി വിട്ടത്.

കെ എസ്‍ യു മുതല്‍ തുടങ്ങിയ 52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് അദ്ദേഹം അവസാനിപ്പിച്ചത്. ഭാവിതീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സി പി എമ്മില്‍ ചേരും എന്നാണ് കരുതുന്നത്. സിപിഎം നേതൃത്വവുമായി ബാലചന്ദ്രന്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. ബി ജെ പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും പിണറായി വിജയന്‍ മികച്ച നേതാവാണെന്നുമാണ് ബാലചന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് പി വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ബാലചന്ദ്രനെ ചൊടിപ്പിച്ചു. കോണ്‍ഗ്രസിന്‍്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ പരാജയപ്പെട്ടതോടെ അണികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ പ്രധാന കുറ്റപ്പെടുത്തല്‍.

No comments