Breaking News

ഗുജറാത്തിൽ ബിജെപി കോട്ടയിൽ വിള്ളൽ വീഴ്ത്തി കോൺഗ്രസ്..!! 26 വര്‍ഷത്തിന് ശേഷം ഭന്‍വദ് കോണ്‍ഗ്രസ് പിടിച്ചെടുത്തു..!! ബിജെപിക്ക് വെറും..

 


ഗുജറാത്തില്‍ ഭന്‍വദ് മുന്‍സിപ്പാലിറ്റി ബിജെപിയില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസ്.

1995 മുതല്‍ ബിജെപി അധികാരത്തില്‍ തുടരുന്ന മുന്‍സിപ്പാലിറ്റിയാണ് ഭന്‍വദ്. 24ല്‍ എട്ട് സീറ്റുകള്‍ മാത്രമാണ് ഇത്തവണ ബിജെപിക്ക് നേടാനായത്. 16 സീറ്റുകള്‍ നേടിയത് കോണ്‍ഗ്രസ് ചരിത്രവിജയം നേടിയത്. ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. ദേവ്ഭൂമി-ദ്വാരക ജില്ലയിലാണ് ഭന്‍വദ്.

അതേസമയം, ഗാന്ധിനഗര്‍, താര, ഓഖ തുടങ്ങിയ മുന്‍സിപ്പാലിറ്റികളില്‍ ബിജെപി വിജയിച്ചു. ഗാന്ധിനഗറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 44ല്‍ 41 സീറ്റും ബിജെപി നേടി. കോണ്‍ഗ്രസ് രണ്ടു സീറ്റ് നേടിയപ്പോള്‍ ആംആദ്മി ഒരു സീറ്റില്‍ വിജയിച്ചു.

താര മുന്‍സിപ്പാലിറ്റിയില്‍ 24ല്‍ 20 സീറ്റും ബിജെപി നേടി. കോണ്‍ഗ്രസ് നാല് സീറ്റുകള്‍ നേടി. ഓഖ മുന്‍സിപ്പാലിറ്റിയില്‍ 36ല്‍ 34 സീറ്റും ബിജെപി നേടി. കോണ്‍ഗ്രസിന് രണ്ട് സീറ്റുകളാണ് ലഭിച്ചത്.

ഗാന്ധിനഗര്‍ അടക്കം നാല് മുന്‍സിപ്പാലിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് നടന്നത്.

No comments