Breaking News

സിദ്ദു ഔട്ടായത് തന്നെയെന്ന് സൂചനയുമായി കോണ്‍ഗ്രസ്..!! വിട്ട് വീഴ്ചയില്ല..!! ഹൈക്കമാന്റ് നീക്കം ഇങ്ങനെ..

 


കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ച്‌ പുറത്തുപോയ നവ്‌ജ്യോത് സിദ്ദുവിന് പകരം പുതിയ ആളെ കണ്ടെത്താനുറച്ച്‌ ഹൈക്കമാന്റ്.

മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗുമായുള‌ള പോരിനെ തുടര്‍ന്ന് അമരീന്ദ‌ര്‍ സ്ഥാനം രാജിവയ്‌ക്കുകയും പകരം ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുകയും ചെയ്‌ത് പ്രശ്‌ന പരിഹാരം കണ്ടയുടനെയായിരുന്നു സിദ്ദുവിന്റെ രാജി.

ചന്നിയെ മുഖ്യമന്ത്രിയാക്കിയ ശേഷം അഡ്വക്കേറ്റ് ജനറല്‍, ഡിജിപി എന്നീ പദവിയിലും പുതിയ ആളെ വേണമെന്നായിരുന്നു സിദ്ദുവിന്റെ ആവശ്യം. ഇത് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി ഹൈക്കമാന്റിനെ അറിയിച്ചു. എന്നാല്‍ സിദ്ദുവിന്റെ സമ്മര്‍ദ്ദതന്ത്രത്തിന് മുഖം കൊടുക്കാന്‍ ഹൈക്കമാന്റ് തയ്യാറായിട്ടില്ല. സിദ്ദുവിന്റെ രാജി അംഗീകരിക്കാനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്.

താന്‍ രാഹുലിനും പ്രിയങ്കയ്‌ക്കും ഒപ്പമാണെന്ന് സിദ്ദു കഴിഞ്ഞ ദിവസം ട്വീ‌റ്റ് ചെയ്‌തിരുന്നു. അതേസമയം സ്ഥിരതയില്ലാത്തയാളാണ് സിദ്ദുവെന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചയുടനെ ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗ് പ്രതികരിച്ചിരുന്നു. പഞ്ചാബില്‍ ഭരണ അസ്ഥിരതയുണ്ടായാല്‍ പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറ്റ ഭീഷണിയുണ്ടാകാനു‌ള‌ള സാദ്ധ്യതയും അമരീന്ദര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായും പാക് സൈനിക മേധാവിയുമായും സിദ്ദുവിനുള‌ള അടുപ്പം സൂചിപ്പിച്ച്‌ സിദ്ദു ദേശവിരുദ്ധനാണെന്നും അമരീന്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

No comments