Breaking News

ചെന്നിത്തല ദേശീയ പ്രസിഡന്റായിരുന്നപ്പോള്‍ ഒപ്പം പ്രവര്‍ത്തിച്ച സെക്രട്ടറി..!! ബാജ്പേയ് - ബിജെപി മന്ത്രിസഭയിൽ റയിൽവേ മന്ത്രി..!! ഇപ്പോൾ മമത നടത്തുന്നത് കോൺഗ്രസിനെ..

 


പാര്‍ലമെന്റില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല.

തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് യോഗം വിളിച്ചത്.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെയാണ് തൃണമൂലിന്റെ പോരാട്ടം. അതിനാല്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും രീതിയിലുള്ള യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് തൃണമൂലിന്റെ ഗോവ ഘടകം ആവശ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലുണ്ടായ ഐക്യത്തിന്റെ വിജയമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. .തങ്ങളുടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി തൃണമൂല്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന്‌ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

യോഗത്തില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത് യു.പി.എയുടെ ഭാഗമല്ലാത്ത ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളെയും പിന്‍വാങ്ങുന്നതിന് പ്രേരിപ്പിച്ചേക്കാം. ഗോവയിലും മേഘാലയയിലും കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലിലേക്ക് ചേക്കേറിയിരുന്നു. ഇതും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂലിന് പ്രേരണയായി.

No comments