Breaking News

പഞ്ചാബ് പിടിക്കാന്‍ ക്യാപ്റ്റൻ്റെ പൾസ് അറയുന്ന പ്രശാന്തിനെ തന്നെ കൊണ്ടുവരും.., രാഹുലിന്റെ പച്ചക്കൊടി, ക്യാപ്റ്റനെ പൂട്ടാന്‍ ടാസ്‌ക്..!!

 


കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതായി അറിയിച്ച്‌ സോണിയാ ഗാന്ധിയ്‌ക്ക് കത്തയച്ച്‌ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗ്.

തന്റെ പാര്‍ട്ടിയുടെ പേരും അദ്ദേഹം പ്രഖ്യാപിച്ചു. 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' എന്നാണ് ക്യാപ്‌റ്റന്റെ പാര്‍ട്ടിയുടെ പേര്. അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് മുന്‍പ് അമരീന്ദര്‍ സിംഗ് അറിയിച്ചിരുന്നു. ബിജെപി അമരീന്ദര്‍ സിംഗുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണ്.

സെപ്‌തംബര്‍ 18ന് പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവുമായുള‌ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളെ പാടേ അവഗണിക്കുന്ന രീതിയാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു. സിദ്ദുവിനെ സ്ഥിരതയില്ലാത്തയാളാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിദ്ദു പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ അമരീന്ദര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഏത് നിമിഷവും പാര്‍ട്ടിയെ പൂട്ടാനായി അമരീന്ദര്‍ റെഡിയായി ഇരിക്കുകയാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമ്ബരിപ്പിച്ചൊരു തീരുമാനം കോണ്‍ഗ്രസില്‍ നിന്ന് വന്നിരിക്കുകയാണ്. പ്രശാന്ത് കിഷോറിനെ മടക്കി കൊണ്ടുവരാനാണ് പ്ലാന്‍.

ഹൈക്കമാന്‍ഡില്‍ നിന്ന് നേരിട്ടുള്ള നിര്‍ദേശം വന്നുവെന്നാണ് റിപ്പോര്‍ട്ട്.

No comments