Breaking News

'അമരീന്ദറിന്‍റെ പാര്‍ട്ടി പഞ്ചാബികള്‍ക്ക്​ വേണ്ടിയല്ല'..!! ക്യാപ്​റ്റനെ ആക്രമിച്ച്‌​ പഞ്ചാബ്​ മന്ത്രിമാർ..!! ഒറ്റപ്പെട്ട് ക്യാപ്റ്റൻ..!! തോൽവി..

 


കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ വിമര്‍ശനവുമായി മന്ത്രിമാരായ പരഗത് സിങ്ങും അമരീന്ദര്‍ സിങ് വാറിങ്ങും.

'പഞ്ചാബ്​ ലോക്​ കോണ്‍ഗ്രസ്' എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയ ക്യാപ്​റ്റന്‍ രാജിക്കത്തില്‍ കോണ്‍ഗ്രസ്​ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ റാവത്ത്​ എന്നിവരെ വിമര്‍ശിച്ചിരുന്നു.​ ഇതിന്​ പിന്നാലെയാണ്​ മുന്‍ മുഖ്യമന്ത്രിക്കെതിരെ​ പി.സി.സി അധ്യക്ഷന്‍ നവ്​ജോത്​ സിങ്​ സിദ്ദുവിന്‍റെ അടുപ്പക്കാരായ മന്ത്രിമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്​.

'എന്തൊരു വിരോധാഭാസം അമരീന്ദര്‍ സിങ്ങിന്‍റെ പുതിയ പാര്‍ട്ടി പഞ്ചാബികള്‍ക്കല്ല. തീര്‍ച്ചയായും 'കോണ്‍ഗ്രസ്' അല്ല, ജനങ്ങള്‍ക്ക്​ വേണ്ടിയുമല്ല' -പരഗത് ട്വീറ്റ്​ ചെയ്​തു. രാഹുല്‍ ഗാന്ധി, സിദ്ദു, കോണ്‍ഗ്രസ്​ പാര്‍ട്ടി എന്നിവരെ ടാഗ്​ ചെയ്​തായിരുന്നു ട്വീറ്റ്​.

പാകിസ്​താന്‍ പ്രധാനമന്ത്രിയെയും സൈനിക തലവനെയും പഞ്ചാബ്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ നവ്​ജോത്​ സിങ്​ സിദ്ദു ആലിംഖനം ചെയ്യുന്നതാണ്​ കോണ്‍ഗ്രസ്​ വിടാനുള്ള കാരണമായി രാജിക്കത്തില്‍ പറഞ്ഞ അമരീന്ദറിന്​ വാറിങ്​ ട്വിറ്ററിലൂടെ മറുപടി നല്‍കുന്നുണ്ട്​.

കര്‍ഷക വിരുദ്ധരായ ബി.ജെ.പിയുമായി സീറ്റ്​ പങ്കിടാന്‍ നീക്കം നടത്തുന്ന അമരീന്ദറിന്​ മുന്‍ പാക്​ പ്രധാനമന്ത്രി നവാസ്​ ശരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളാണ്​ അദ്ദേഹം പങ്കുവെക്കുന്നത്​.

സോണിയക്കയച്ച രാജിക്കത്തില്‍ കോണ്‍ഗ്രസ്​ നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അമരീന്ദര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്​. രാഹുലും പ്രിയങ്കയും 'അസ്ഥിരനായ വ്യക്തി'യും പാകിസ്​താന്‍ ഭരണകൂടത്തിന്‍റെ സഹായിയുമായ നവജോത് സിങ്​ സിദ്ദുവിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സോണിയ എല്ലാറ്റിനും നേരെ കണ്ണടച്ചിരിക്കുകയാണെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തി.

സെപ്​റ്റംബറിലാണ്​ പി.സി.സി അധ്യക്ഷനായ സിദ്ദുവുമായി മാസങ്ങള്‍ നീണ്ട അധികാര വടംവലിക്കൊടുവില്‍ അമരീന്ദര്‍ മുഖ്യമന്ത്രി സ്​ഥാനം രാജിവെച്ചത്​. ക്യാപ്​റ്റനെ നീക്കണമെന്ന്​ ഭൂരിഭാഗം എം.എല്‍.എമാരും ഹൈക്കമാന്‍ഡിനോട്​ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി സ്​ഥാനം നഷ്​ടമായതിന്​ പിന്നാലെ പാര്‍ട്ടി നേതൃത്വത്തോട്​ ഇടഞ്ഞ അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത്​ ഷാ, അജിത്​ ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അമരീന്ദര്‍ ബി.ജെ.പിയിലേക്ക്​ പോകുകയാണെന്നും കേന്ദ്ര കൃഷി മന്ത്രിയാകുമെന്നും അഭ്യുഹങ്ങള്‍ പരന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ നിഷേധിച്ച അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്നും അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി കൈകോര്‍ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

No comments