ആശുപത്രി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല
ആശുപത്രി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ഇന്ദിര ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇടപെടാറില്ല. ആശുപത്രി കെട്ടിപ്പടുത്തതിന് പിന്നില്‍ തെന്റ കഠിനാധ്വാനമാണ്. ആശുപത്രി പ്രസിഡന്റ് സ്ഥാനത്തുനിന്നും തന്നെ പുറത്താക്കാന്‍ കെ. സുധാകരന് ശ്രമിച്ചു. ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ തനിക്കെതിരെ തിരിഞ്ഞത്. ആശുപത്രിയെ തകര്‍ക്കാന്‍ സമ്മതിക്കില്ല.
1969 മുതല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. കണ്ണൂര്‍ ഡി.സി.സി ഓഫിസിനായി 42 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ഡി.സി.സി ഓഫിസ് ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചില്ല. കെ. സുധാകരന് കെ.പി.സി.സി പ്രസിഡന്റാകാന്‍ യോഗ്യനല്ല. സുധാകരന് പ്രഡിഡന്റ് ആകാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
താന്‍ വായ് തുറന്നാല്‍ കെ. സുധാകരന് താങ്ങില്ല. കെ. കരുണാകരന് ട്രസ്റ്റ് എന്ന പേരില്‍ തട്ടിക്കൂട്ട് ട്രസ്റ്റ് ഉണ്ടാക്കി. കെ. കരുണാകരന് ട്രസ്റ്റിനെ സുധാകരന് സ്വകാര്യ കമ്ബനിയാക്കി.
അടുപ്പക്കാരെയും ബിസിനസുകാരെയും കമ്ബനിയില്‍ അംഗങ്ങളാക്കി. ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് ചള്ള് കുട്ടിയാണ്. സുധാകരനെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. തന്നെ അകാരണമായാണ് പുറത്താക്കുന്നത്. താന്‍ ഒരു പ്രവര്ത്തകന്, അനുഭാവി മാത്രമാണ്. തനിക്ക് മെംബര്‍ഷിപ്പില്ല. ഇങ്ങനെയുള്ള തന്നെ എങ്ങനെയാണ് പുറത്താക്കുക. ആര് പറഞ്ഞാലും ഞാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോകില്ല. ഞാന്‍ ഒരു ആന്റി കമ്യൂണിസ്റ്റും ആന്റി ബി.ജെ.പിയുമാണ്.
ചെത്തുകാരന് കുടുംബമാണ് എെന്റയും. അതില്‍ അഭിമാനംകൊള്ളുന്നതായും മമ്ബറം ദിവാകരന് പറഞ്ഞു.
നടപടി മമ്ബറം ദിവാകരന് ക്ഷണിച്ചുവരുത്തിയത് -മാര്ട്ടിന് ജോര്‍ജ്
കണ്ണൂര്‍: അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി പുറത്താക്കിയ മമ്ബറം ദിവാകരന് നടപടി ക്ഷണിച്ചുവരുത്തിയതാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയെ തെന്റ പണംകൊണ്ട് വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ്, മമ്ബറം ദിവാകരെന്റ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം അക്കമിട്ട് നിരത്തി. തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ മത്സരം സൃഷ്ടിച്ചു. മത്സരം ഒഴിവാക്കാന്‍ 16 പേരുടെ ലിസ്റ്റ് ഡി.സി.സി നല്കി. അതില്‍നിന്ന് നാലോ അഞ്ചോ പേരെ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി ആവശ്യപ്പെെട്ടങ്കിലും ദിവാകരന് വഴങ്ങിയില്ല.
ഇതുസംബന്ധമായി ഡി.സി.സി പ്രസിഡന്റ് നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാന്‍ തയാറായില്ല. പ്രശ്ന പരിഹാരത്തിന് കെ. മുരളീധരന് എം.പി നടത്തിയ ശ്രമത്തോടും സഹകരിച്ചില്ല. മധ്യസ്ഥതയുമായി പാര്‍ട്ടി നിയോഗിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, കോര്പറേഷന് മേയര്‍ അഡ്വ.ടി.ഒ. മോഹനന് എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തെ അപമാനിച്ച് തിരിച്ചയച്ചെന്നും മാര്ട്ടിന് ജോര്‍ജ് വെളിപ്പെടുത്തി.
ആശുപത്രി നിയമനങ്ങളില്‍ പാര്‍ട്ടിയെ തഴഞ്ഞതായും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന് സ്വാധീനിക്കാന്‍ കഴിയുന്നവരെയും വന്‍ ബിസിനസുകാരെയുമാണ് മമ്ബറം ദിവാകരന് പാനലില്‍ ഉള്‍പ്പെടുത്തിയതെന്നും മാര്ട്ടിന് ജോര്‍ജ് കുറ്റപ്പെടുത്തി.
No comments