പുന:സംഘടന നിർത്തിവെപ്പിച്ച് തെരഞ്ഞെടുപ്പിലൂടെ പാർട്ടി പിടിക്കാൻ എ,ഐ ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിൽ.. പിന്നോട്ടില്ലതെ സുധാകരൻ..
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ക്ക് പരാതിയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.
പുനഃസംഘടനയില്‍ അതൃപ്തി അറിയിക്കാന്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നേതാക്കളുടെ പരാതിയില്‍ താരിഖ് അന്‍വറിന്റെ പ്രതികരണം.
പുനഃസംഘടനയില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് പരാതിയുണ്ട്. അത് പരിഹരിക്കുന്നതിനായി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനായി ഉമ്മന്‍ ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തി. പാര്‍ട്ടി പുനഃസംഘടനയിലുള്‍പ്പെടെ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന പരാതികള്‍ അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചേക്കും. അതേസമയം സംഘടന തെരഞ്ഞെടുപ്പിലെ അതൃപ്തിയും ചര്‍ച്ചയായേക്കും.
പാര്‍ട്ടി പുനഃസംഘടനയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആരോപണം രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നേരത്തെ ഉയര്‍ത്തിയിരുന്നു. ഇക്കാര്യങ്ങളിലുള്‍പ്പെടെയുള്ള തങ്ങളുടെ നിലപാട് ഹൈക്കമാന്റിനെ നേരിട്ട് അറിയിക്കുന്നതിനായാണ് ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനമെന്നാണ് സൂചന.
No comments