Breaking News

നിങ്ങളാണോ മുഖ്യമന്ത്രി, ബ്രിട്ടാസിനോട് ക്ഷുഭിതരായി എംപിമാർ..!! മുഖ്യമന്ത്രിയുടെ യോഗത്തില്‍ വാദപ്രതിവാദം..

 


പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ ഇടത് വലത് എം.പിമാരുടെ വാക്‌പോര്.

പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനെത്തുമ്ബാള്‍ മുഖ്യമന്ത്രി കേരളത്തിലെ എം.പിമാരെ കൂടി കൂടെ കൂട്ടിയാല്‍ അത് സംസ്ഥാനത്തിന് കൂടുതല്‍ ഗുണം ചെയ്യില്ലേ എന്ന കൊടിക്കുന്നില്‍ സരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ജോണ്‍ ബ്രിട്ടാസായിരുന്നു. കാണിയൂര്‍ പാതയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിലും ബ്രിട്ടാസ് ഇടപെട്ടു. ഇതാണ് യു.ഡി.എഫ് പാര്‍ലമെന്റ് അംഗങ്ങളെ ചൊടിപ്പിച്ചത്.

'താങ്കളാണോ മുഖ്യമന്ത്രി''? എന്ന് ബ്രിട്ടാസിനോട് കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു. ബ്രിട്ടാസാണ് മുഖ്യമന്ത്രി എങ്കില്‍ ബ്രിട്ടാസ് മറുപടി പറയട്ടെ, അല്ലെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും കൊടിക്കുന്നില്‍ പറഞ്ഞു. സംസ്ഥാന വികസനത്തിന് എം.പിമാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന മുഖ്യമന്ത്രി, എം.പിമാരെ വിശ്വാസത്തില്‍ എടുക്കാനോ ഡല്‍ഹിയില്‍ എത്തുമ്ബോള്‍ ഒപ്പം കൂടെ കൂട്ടാനോ തയാറാകുന്നില്ലെന്ന് യു.ഡി.എഫ് എം.പിമാര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തുന്ന വിവരം പോലും എം.പിമാരെ അറിയിക്കാറില്ലെന്ന് ബെന്നി ബഹനാന്‍ വിമര്‍ശിച്ചു. കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നല്‍കമ്ബോള്‍ എം.പിമാര്‍ ഒപ്പം പോകാന്‍ തയാറാണ്. എന്നാല്‍ കൊണ്ടു പോകാന്‍ അദ്ദേഹം തയാറല്ല. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി സഹകരിക്കാനും കേന്ദ്ര മന്ത്രിമാരെ കാണാനും തങ്ങള്‍ തയാറാണ്. സഹകരണം വേണമെന്ന് അഭ്യര്‍ത്ഥിക്കമ്ബോള്‍ തിരികെ സമാന സമീപനം തങ്ങളോടും സ്വീകരിക്കണമെന്നും ബെന്നി പറഞ്ഞു.

കെ റെയിലില്‍ യുഡിഎഫിനുള്ള ശക്തമായ എതിര്‍പ്പ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ അറിയിച്ചു.എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എംപിമാര്‍ സഹകരിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

No comments