Breaking News

കെപിസിസി പുന:സംഘടന നിര്‍ത്തി വെക്കണം..!! സോണിയയെ കാണാന്‍ ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിൽ..

 


കെ.പി.സി.സി പുനഃസംഘടനയില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് പരാതിയുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.

പുനഃസംഘടനയില്‍ ഉമ്മന്‍ ചാണ്ടിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് താരിഖ് അന്‍വറിന്‍റെ പ്രസ്താവന.

ചില മുതിര്‍ന്ന നേതാക്കള്‍ക്ക് പരാതിയുണ്ട്. പരാതി പരിഹരിക്കാന്‍ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. നിലവിലെ അസംതൃപ്തികള്‍ അറിയിക്കുന്നതിനൊപ്പം ഇനിയുള്ള പുന:സംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. എ.ഐ.സി.സി തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം.

വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് പാര്‍ട്ടി പുനഃസംഘടന നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ പരാതി നേരത്തെ ഉന്നയിച്ചിരുന്നു. ഇത് പരിഗണിക്കാതെ മുന്നോട്ടുപോവുന്നതില്‍ അതൃപ്തി വ്യക്തമാക്കാനാണ് ഉമ്മന്‍ ചാണ്ടി നേരിട്ട് ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

No comments