രാജശേഖരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.
ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാജശേഖരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി തന്നെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഇന്നലെ ഇടതുനേതാക്കള്‍ക്കൊപ്പം എത്തി നിയമസഭാ സെക്രട്ടറിക്ക് ജോസ് കെ മാണി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വേണ്ടിയാണ് ജോസ് കെ മാണി രാജ്യസഭാ അംഗത്വം ഒഴിഞ്ഞത്.
തുടര്‍ന്ന് പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും യുഡിഎഫിലെ മാണി സി കാപ്പനോട് പരാജയപ്പെട്ടു. ജോസ് കെ.മാണി മുമ്ബ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്നത് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ജനുവരി 11 മുതല്‍ ഒഴിവുവന്ന സീറ്റിന്റെ കാലാവധി 2024 ജൂലൈ ഒന്ന് വരെ ആണ്.
കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന - നവംബര്‍ 17ന് നടക്കും. നവംബര്‍ 22 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. നവംബര്‍ 29 തിങ്കളാഴ്ച രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ അന്നുതന്നെ വൈകിട്ട് അഞ്ച് മണിയോടെ പൂര്‍ത്തിയാവും. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ഡിസംബര്‍ ഒന്നാണ്.
No comments