കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലാണ് കേരളത്തേക്കാള്‍ വിലക്കുറവില്‍ പെട്രോള്‍
പെട്രോളിന് അഞ്ചും ഡീസലിന് പത്തുരൂപയുമാണ് കുറച്ചത്. പക്ഷേ, കേരളത്തില്‍ കാര്യമായ കുറവ് വന്നില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നികുതി ഇളവ് നല്‍കിയപ്പോള്‍ കേരളത്തിന്റെ നിലപാട് വ്യത്യസ്‌തമായിരുന്നു.
ഇന്ധന നികുതി സംസ്ഥാനത്തെ പ്രധാന വരുമാനമായതു കൊണ്ട് വില കുറയ്‌ക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍,ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് പെട്രോള്‍ ലഭിക്കുന്ന ഒരിടം മലയാളികള്‍ കണ്ടെത്തി കഴിഞ്ഞു.
കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലാണ് കേരളത്തേക്കാള്‍ വിലക്കുറവില്‍ പെട്രോള്‍ ലഭിക്കുന്നത്. പമ്ബ് കര്‍ണാടകയിലാണെങ്കിലും ഇവിടെയെത്തുന്നതില്‍ നല്ലൊരു ശതമാനവും കാസര്‍കോട് നിന്നുള്ള മലയാളികളാണ്.
കേരളത്തെ അപേക്ഷിച്ച് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് എട്ടു രൂപയും കുറവായതോടെയാണ് ഇവിടേക്ക് ആവശ്യക്കാരുടെ എണ്ണവും വര്‍ദ്ധിച്ചത്. കേരളത്തില്‍ 105 രൂപയ്‌ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുമ്ബോള്‍ തലപ്പാടിയില്‍ നിന്നും 99 രൂപയ്‌ക്ക് വാങ്ങാം. ഡീസലിന് 92 രൂപ കേരളം ഈടാക്കുമ്ബോള്‍ അവിടെ 84 രൂപ മാത്രം മതി. അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളുമാണ് തലപ്പാടിയിലെ പ്രധാന ഉപഭോക്താക്കള്‍.
No comments